Connect with us

Screenima

latest news

ഞാന്‍ ശരിക്കും വിക്കുള്ള ആളായിരുന്നു; ജൂഡ് ആന്തണി

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ് ‘തുടക്കം’. രണ്ടാംവാരവും പ്രേക്ഷക പ്രീതി നേടി ചിത്രം തീയേറ്ററില്‍ നിറഞ്ഞ് ഓടുകയായിരുന്നു. ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

സിനിമയുടെ പ്രമോഷന്റെ മറ്റും ഭാഗമായിട്ട് നടന്ന പരിപാടികളില്‍ വിസ്മയ കുറച്ച് നേര്‍വസ് ആയിട്ട് നിന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതുമായി ബന്ധപ്പെട്ട് വിസ്മയയോട് ചോദിച്ച ചോദ്യത്തിന് ജൂഡ് പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മായയുടെ കംഫര്‍ട്ട സോണില്‍ അവള്‍ ശരിക്കും ഭയങ്കര കൂള്‍ ആണെന്ന് ജൂഡ് പറഞ്ഞു. ‘മായ ശരിക്കും ഭയങ്കര കൂള്‍ ആണ്, മായയുടെ ഒരു കംഫര്‍ട്ട് സോണില്‍ നില്‍ക്കുമ്പോള്‍. അത് എല്ലാവര്‍ക്കും അങ്ങനെയായിരിക്കും. എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്. ഇപ്പോള്‍ വരാറില്ല.പണ്ടൊക്കെ എനിക്ക് മിണ്ടാനേ പറ്റില്ലായിരുന്നു. ഫോണ്‍ പോലും ചെയ്യാന്‍ പറ്റില്ലായിരുന്നു. അത് കുറച്ചുനാള്‍ കഴിയുമ്പോള്‍ അങ്ങ് മാറും’.-ജൂഡ് പറഞ്ഞു. നെര്‍വസ് ആകുമ്പോള്‍ ഞാന്‍ ശരീരം മൊത്തം ഷേക്ക് ചെയ്യും, അങ്ങനെയാണ് പേടിയെ മറികടക്കുക. ഓരോ ടേക്കിന് മുന്‍പും ഇത് ചെയ്യുമായിരുന്നുവെന്നും വിസ്മയ പറഞ്ഞു.

‘വിസ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയാണോ ‘തുടക്കം’ എന്ന ചോദ്യത്തിനും ജൂഡ് മറുപടി നല്‍കി. ‘മീനു എന്ന കഥാപാത്രത്തിന് വിസ്മയ കറക്ടായിരിക്കും എന്ന് തോന്നിയപ്പോഴാണ് സിനിമ ഓണ്‍ ആകുന്നത്. ശരിക്കും ആ കാരക്ടറിന് ഞാന്‍ ആദ്യം ഇട്ടിരുന്ന പേര് മായ എന്നായിരുന്നു.

അപ്പോള്‍ മായ തന്നെയാണ് പറഞ്ഞത്, ‘ചേട്ടാ എന്റെ പേരും കാരക്ടറിന്റെ പേരും ഒക്കെ മായ… എന്താണിതെന്ന്’. എന്നാല്‍ പിന്നെ വേണ്ട മീനു എന്ന് പറഞ്ഞ് ഞാന്‍ പെട്ടെന്ന് ഇട്ട പേരാണ്. മായയെ കാണുന്നതിന് മുന്‍പ് തന്നെ തിരക്കഥ റെഡിയായിരുന്നു.

മായയ്ക്ക് കുറച്ചു കൂടി കംഫര്‍ട്ടബിളാകുന്ന എന്തെങ്കിലും പടത്തില്‍ ഉണ്ടെങ്കില്‍ നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നി. പട്ടിയുടെ പേര് മെസി എന്ന് തന്നെയായിരുന്നു. പടത്തില്‍ വേറെ എന്തോ പേര് ഞാനിട്ടിരുന്നു. പക്ഷേ ആ പേര് വിളിച്ചാല്‍ അവന്‍ കേള്‍ക്കില്ല, വരത്തുമില്ല. അങ്ങനെയാണ് ഞാന്‍ പറയുന്നത് എന്നാല്‍ ശരിക്കുള്ള പേര് വിളിച്ചോ എന്ന്’

‘എനിക്ക് ആശിഷില്‍ തോന്നിയ ഒരു ക്വാളിറ്റി പറയുകയാണെങ്കില്‍. ഞാന്‍ ആശിഷിനെ ഒന്ന് കാണണമെന്ന് പറഞ്ഞു. ഇങ്ങനെയൊരു കാരക്ടറിന് വേണ്ടി നോക്കുകയാണ്. അങ്കമാലിയില്‍ ഒരു ഹോട്ടലില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്. ഭയങ്കര പാവം ഒരു പയ്യന്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു, ആശിഷ് എന്തെങ്കിലും അഭിനയിച്ചിട്ടുണ്ടോ എന്ന്. അവന്‍ തന്നെ ഷൂട്ട് ചെയ്ത ഒരു വിഡിയോ കാണിച്ചു തന്നു. അതിന് ശേഷം ഞാന്‍ പറഞ്ഞു, ഇതാണ് കാരക്ടര്‍ എന്ന്.

പിന്നെ ആശിഷ് ചെയ്ത കാര്യം എന്താണെന്ന് വച്ചാല്‍, ഒരുപാട് നെഗറ്റീവ് ഷെയ്ഡുള്ള സിനിമകള്‍ ആശിഷ് കണ്ടു. ഭയങ്കര കഠിനാധ്വാനിയായ ഒരു നടനാണ്. ടാലന്റും കഠിനാധ്വാനവും കൂടി വരുമ്പോഴാണ് അതിന്റെ ഗുണം തിയറ്ററില്‍ കാണാനാവുക’. – ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

Continue Reading
To Top