ഫിദ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശരണ്യ പ്രദീപ്. സായ് പല്ലവിയുടെ സഹോദരിയുടെ വേഷത്തിലെത്തിയ ശരണ്യ പിന്നീട് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്തു. ഇപ്പോഴിതാ ‘അമ്പാജിപേട്ട മാര്യേജ് ബാൻഡ്’ എന്ന ചിത്രത്തിലെ വ്യത്യസ്തമായ കഥാപാത്രത്തിലൂടെ ശരണ്യ നടത്തിയ തുറന്നുപറച്ചിലാണ് വീണ്ടും ചർച്ചയാകുന്നത്.
ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ ശരീരം തുറന്നുകാട്ടുന്ന രീതിയിലുള്ള രംഗത്തിൽ അഭിനയിക്കേണ്ടി വന്നപ്പോൾ ആദ്യം തനിക്ക് ഭയമുണ്ടായിരുന്നുവെന്നാണ് ശരണ്യ പറഞ്ഞത്. ഇത്തരമൊരു രംഗം മുമ്പ് ചെയ്തിട്ടില്ലാത്തതിനാൽ സംവിധായകൻ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആശങ്ക തോന്നിയിരുന്നു.
എന്നാൽ ആ സമയത്ത് ഏറ്റവും വലിയ പിന്തുണ ലഭിച്ചത് ഭർത്താവിൽ നിന്നാണെന്ന് ശരണ്യ വ്യക്തമാക്കി. കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ധൈര്യത്തോടെ രംഗം ചെയ്യാൻ ഭർത്താവ് പ്രോത്സാഹിപ്പിച്ചെന്നും താരം പറഞ്ഞു.
ചിത്രീകരണത്തിനിടയിൽ സിനിമയുടെ അണിയറപ്രവർത്തകരും തനിക്ക് ആവശ്യമായ പിന്തുണ നൽകിയിരുന്നു. വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ രംഗം ചിത്രീകരിക്കുന്ന സമയത്ത് സെറ്റിൽ ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ തനിക്ക് സുരക്ഷിതവും കംഫർട്ടബിളുമായി തോന്നിയെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു. അണിയറപ്രവർത്തകരുടെ സഹകരണമാണ് രംഗം മികച്ച രീതിയിൽ പൂർത്തിയാക്കാൻ സഹായിച്ചതെന്നും താരം പറഞ്ഞു.
വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ്…
തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന്…
നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന്…
തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി…
‘വാഴ’യിലെ മായയായി പ്രേക്ഷകർക്ക് പരിചിതയായ മീനാക്ഷി ഉണ്ണികൃഷ്ണന്റെ…