Connect with us

Screenima

latest news

അച്ഛനെ സന്തോഷിപ്പിക്കാന്‍ എനിക്ക് ഒരു കാര്യം പോലും ചെയ്യാന്‍ പറ്റിയിട്ടില്ല,രേണു സുധി

ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തില്‍ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി (രാഹുല്‍ ദാസ്). അച്ഛന്‍ തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാന്‍ തനിക്ക് ഒരു കാര്യം പോലും ചെയ്യാന്‍ സാധിച്ചില്ലെന്നും കിച്ചു പറയുന്നു.

മച്ചാന്‍സ് വ്‌ലോ?ഗ് എന്ന പോഡ്കാസ്റ്റില്‍ ആണ് തന്റെ ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് കിച്ചു പറഞ്ഞത്. ‘അച്ഛനുമായി ഞാനൊരു തവണ വഴക്ക് ആയിരുന്നു. എനിക്ക് വേണ്ടി ഇത്രയും കാര്യങ്ങള്‍ ചെയ്തു. തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാന്‍ ഒരു കാര്യം പോലും എനിക്ക് ചെയ്ത് കൊടുക്കാന്‍ പറ്റിയിട്ടില്ല. എനിക്ക് വേണ്ടത് ഇത്ര വരെ എനിക്ക് ചെയ്ത് തന്നു.

പക്ഷേ ഞാന്‍ അന്ന് അതുപോലും മനസിലാക്കിയെടുത്തില്ല. അതൊക്കെ എനിക്കിപ്പോഴും വലിയ കുറ്റബോധമായി മനസില്‍ കിടപ്പുണ്ട്. അച്ഛന്‍ മദ്യപിച്ച് വന്നപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരമായി. വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പരമാവധി നിയന്ത്രിച്ച് വയ്ക്കുമായിരുന്നു ഞാന്‍. ഞാന്‍ ഭയങ്കരമായി കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തും.

കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല, ഇല്ലാത്തപ്പോഴാണ് വില അറിയുന്നത് എന്ന് പറയില്ലേ. അങ്ങനെ വന്നൊരു ആളാണ് ഞാന്‍. എനിക്ക് അറിയില്ലായിരുന്നു അത്. ഒറ്റയടിക്ക് ആണ് എനിക്ക് ഇതെല്ലാം മനസിലാകുന്നത്. എപ്പോഴും നമ്മള്‍ ഒറ്റയ്ക്ക് ആയിരിക്കും.

എപ്പോഴും ഒരാള്‍ നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല. ഞാന്‍ അങ്ങനെയൊരാളാണ്. എനിക്ക് പുറത്തേക്ക് ഒന്ന് പോകണമെങ്കില്‍ ഒരു കൂട്ടുകാരനെങ്കിലും എന്റെ കൂടെ വേണം. അതാണിപ്പോള്‍ എനിക്ക് മാറ്റിയെടുക്കേണ്ടത്. ഒരു കാര്യവും ഒറ്റയ്ക്ക് എനിക്ക് ചെയ്യാന്‍ പറ്റത്തില്ല’.- കിച്ചു സുധി പറഞ്ഞു.

Continue Reading
To Top