Connect with us

Screenima

latest news

ഇന്നും അതേ സൗന്ദര്യം; പ്രായം എത്രയെന്ന് അറിയാൻ കൗതുകം, ആനി ഇപ്പോൾ കുടുംബത്തിനൊപ്പം

ഒരുകാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ നായികയായി തിളങ്ങിയ നടി ആനിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രങ്ങൾ കാണുമ്പോൾ പലർക്കും സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്‌ —ആനിയുടെ പ്രായം എത്രയാണ്?

1975 ജൂലൈ 21ന് പാലായിൽ ജനിച്ച ആനിക്ക് 51 വയസ്സാണ് പ്രായം. 1993-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. വെറും മൂന്ന് വർഷത്തോളം നീണ്ട സിനിമാ കരിയറിൽ തന്നെ പതിനാറോളം ചിത്രങ്ങളിൽ അഭിനയിച്ച ആനി മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. മഴയെത്തും മുൻപേയിലെ ശ്രുതി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു. ആ കഥാപാത്രത്തിന് ആനിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു.

വിവാഹശേഷം സിനിമയിൽ നിന്ന് മാറിനിന്ന ആനി പിന്നീട് ടെലിവിഷൻ രംഗത്തേക്ക് തിരിച്ചെത്തി. പാചകപരിപാടിയായ ‘ആനീസ് കിച്ചൻ’ വഴിയാണ് പുതിയ തലമുറയ്ക്കും ആനി കൂടുതൽ പരിചിതയായത്. സിനിമയിൽ നിന്ന് മാറിനിന്ന വർഷങ്ങളിലും കുടുംബജീവിതത്തിനായിരുന്നു താരം കൂടുതൽ പ്രാധാന്യം നൽകിയത്.

സംവിധായകൻ ഷാജി കൈലാസുമായുള്ള ആനിയുടെ പ്രണയവും വിവാഹവും മലയാള സിനിമയിലെ ശ്രദ്ധേയമായ താരപ്രണയങ്ങളിൽ ഒന്നായിരുന്നു. 1996ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്ന് ആൺമക്കളുണ്ട്.

അച്ഛന്റെ പാത പിന്തുടർന്ന് മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സിനിമാസംവിധാന രംഗത്തേക്ക് എത്തിയിട്ടുണ്ട്.

Continue Reading
To Top