Connect with us

Screenima

latest news

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്ത് തൃഷ. പരിപാടിയില്‍ വിജയിയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു. വിശിഷ്ടാതിഥികള്‍ക്കുള്ള മുന്‍നിരയിലാണ് മാതാപിതാക്കള്‍ ഇരുന്നത്. വിജയിയുടെ അച്ഛന്റെ വലതുവശത്തായാണ് തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ തൃഷ, വിജയിയുടെ മാതാപിതാക്കളെ അഭിവാദ്യം ചെയ്ത ശേഷം വിജയിയുടെ അച്ഛന്റെ അരികില്‍ ഇരിക്കുന്ന ദൃശ്യം ശ്രദ്ധേയമായി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ചെന്നൈയിലെ സെന്റ് ജോര്‍ജ് കോട്ടയിലായിരുന്നു മുഖ്യമന്ത്രി വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി. ദേശീയ പതാക ഉയര്‍ത്തിയ ശേഷം പരേഡിനെ അഭിവാദ്യം ചെയ്യുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.

തമിഴ്നാടിനെ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള മിഷന്‍ മോഡിലാണ് ടിവികെ സര്‍ക്കാര്‍ എന്ന് വിജയി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ഇതിനായി ജനങ്ങളോടും ഉദ്യോഗസ്ഥരോട് അദ്ദേഹം അഭ്യര്‍ഥന നടത്തി. ഇത്തരത്തില്‍ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന് ഉദ്യോഗസ്ഥരും ജനങ്ങളും സഹകരിക്കണമെന്നും വിജയ് അഭ്യര്‍ഥിച്ചു.

Continue Reading
To Top