Connect with us

Screenima

latest news

‘അഭിരാമിയോട് എനിക്ക് വന്‍ ക്രഷ് ഉണ്ടായിരുന്നു’: തുറന്നുപറഞ്ഞ് ഷാന്‍ റഹ്‌മാന്‍

മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ അഭിരാമിയ്ക്ക് 90-കളുടെ അവസാനം മുതല്‍ തന്നെ വലിയൊരു ആരാധകവൃന്ദമുണ്ട്. പ്രേക്ഷകര്‍ മാത്രമല്ല, മലയാള സിനിമയിലെ മുന്‍നിര സംഗീതസംവിധായകരില്‍ ഒരാളായ ഷാന്‍ റഹ്‌മാനും ഒരു കാലത്ത് അഭിരാമിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ത്രോബാക്ക് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോയുടെ വേദിയില്‍ അഭിരാമി അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാന്‍ റഹ്‌മാന്‍ തന്റെ പഴയ ‘ക്രഷി’നെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞത്.

‘എനിക്ക് അഭിരാമിയോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു. ‘മെര്‍ക്കാറ’ എന്ന ചിത്രം കണ്ടപ്പോള്‍ അഭിരാമിയെ തന്നെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ അഭിരാമിയുടെ കോള്‍ വന്നപ്പോള്‍ ശരിക്കും സന്തോഷമായി. ‘മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍’ എന്ന പാട്ട് പാടി അഭിരാമി എനിക്കൊരു വീഡിയോ അയച്ചു തന്നപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഈ കാണുന്നതൊന്നും നോക്കേണ്ട, മള്‍ട്ടി ടാലന്റഡ് ആയൊരു ആളാണ് ആ നില്‍ക്കുന്നത്,’ ഷാനിന്റെ വാക്കുകളിങ്ങനെ.

ഷാനിന്റെ ഈ സ്‌നേഹവാക്കുകള്‍ക്ക് മറുപടിയായി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷാന്‍ റഹ്‌മാന്‍ ഗാനമായ ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം അഭിരാമി ആ വേദിയില്‍ വെച്ച് മനോഹരമായി ആലപിക്കുകയും ചെയ്തു.

Continue Reading
To Top