Connect with us

Screenima

latest news

അനുമോളുടെ വിവാഹം ഉടന്‍?

ബിഗ് ബോസ് മലയാളം സീസണ്‍ 6 വിജയിയും നടിയുമായ അനുമോളുടെ വിവാഹവാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. താരം ഉടന്‍ തന്നെ വിവാഹിതയാകുമെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത് അനുമോളുടെ അടുത്ത സുഹൃത്തും മുന്‍ ബിഗ് ബോസ് താരവുമായ ഷിയാസ് കരീമാണ്.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് തന്റെ പ്രിയ കൂട്ടുകാരിയുടെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് മനസ്സ് തുറന്നത്.

‘കല്യാണം ഉടനെ തന്നെ ഉണ്ടാകും. വിവാഹം കഴിക്കാന്‍ പോകുന്ന പയ്യനെ എനിക്ക് വ്യക്തിപരമായി അറിയാം. സിനിമാ നടനോ വലിയ ബിസിനസ്സുകാരനോ ഒന്നുമല്ല. അവര്‍ എങ്ങനെ പരിചയപ്പെട്ടു, വരന്റെ പേരെന്താണ് എന്നൊക്കെ കല്യാണസമയത്ത് റിവീല്‍ ചെയ്യുന്നതാണ് അതിന്റെ ശരി. അത് അവരുടെ ജീവിതത്തിലെ വലിയൊരു കാര്യമാണ്, അതുകൊണ്ട് അനുമോള്‍ തന്നെ പറയുന്നതാണ് ഭംഗി,’ ഷിയാസിന്റെ വാക്കുകളിങ്ങനെ.

സെപ്റ്റംബര്‍ ആദ്യ ആഴ്ചയാണ് അനുവിന്റെ വിവാഹം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

സ്റ്റാര്‍ മാജിക് ഷോയിലൂടെ തനിക്കു കിട്ടിയ അനിയത്തിക്കുട്ടി എന്നാണ് അനുവിനെ ഷിയാസ് എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. അനുമോള്‍ ബിഗ് ബോസില്‍ മത്സരിക്കുന്ന സമയത്തും കരീമിനും ശക്തമായ പിന്തുണയുമായി ഷിയാസ് അനുമോള്‍ക്കായി നിലയുറപ്പിച്ചിരുന്നു.

Continue Reading
To Top