Connect with us

Screenima

latest news

സ്‌നേഹമുള്ള വീടാണ് ഇഷ്ടം; സൂര്യ

കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയില്‍ താമസിക്കുന്ന ജ്യോതികയുടെ മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ബോളിവുഡിലെ അഭിനയജീവിതം വീണ്ടും സജീവമാക്കാനുമായിരുന്നു കുടുംബത്തിന്റെ ഈ മാറ്റം.

ചെന്നൈയിലെ ആഡംബര ബംഗ്ലാവിനേക്കാള്‍ മുംബൈയിലെ വീടാണ് തനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നതെന്ന് നടന്‍ സൂര്യ. മുംബൈയിലെ ജീവിതം തനിക്ക് ഒരു അവധിക്കാലം പോലെയാണെന്നും കുടുംബത്തോടൊപ്പമുള്ള ചെറിയ വീട്ടില്‍ നിറയെ സ്‌നേഹവും ഊഷ്മളതയും അനുഭവപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു. പുതിയ ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സൂര്യ മുംബൈ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.

കോവിഡ് കാലത്താണ് സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും മക്കളായ ദിയയും ദേവും ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയില്‍ താമസിക്കുന്ന ജ്യോതികയുടെ മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ബോളിവുഡിലെ അഭിനയജീവിതം വീണ്ടും സജീവമാക്കാനുമായിരുന്നു കുടുംബത്തിന്റെ ഈ മാറ്റം.

Continue Reading
To Top