latest news
വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയത് ഞാന്‍; അനുപമ
പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്. തന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് അനുപമ. വിവാഹ നിശ്ചയം വേണ്ടെന്ന് വച്ചത് താനാണെന്നാണ് അനുപമ പറയുന്നത്. ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ക്ക് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനുപമ പറയുന്നുണ്ട്
”എന്നെ ഗോള്‍ഡ് ഡിഗ്ഗര്‍ എന്ന് വിളിക്കുന്നവരുണ്ട്. അവരോട് ഒരു കാര്യം വിശദമാക്കാനുണ്ട്. വിവാഹ നിശ്ചയത്തിനായി ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ തന്നെ അത് അവസാനിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അയാളെ വിവാഹം കഴിക്കുകയും അതൊരു വിവാഹ മോചനത്തില്‍ അവസാനിക്കുകയും ചെയ്യുമായിരുന്നു. ഞാനാണ് നിരന്തരമായി വിവാഹ നിശ്ചയ അഭ്യര്‍ത്ഥനകളെ മാറ്റിവച്ചിരുന്നത്. കാരണം ഇത് പ്രണയമല്ലെന്നും ഞാന്‍ അഭിനയം നിര്‍ത്താന്‍ വേണ്ടിയുള്ള ഡെസ്പറേഷന്‍ ആണെന്നും എനിക്ക് അറിയാമായിരുന്നു. ഇപ്പോള്‍ എന്‍ഗേജ്ഡ് ആകണ്ടെന്ന് ഞാന്‍ തന്നെയാണ് തീരുമാനിച്ചത്. അത് ആര്‍ക്കും നിഷേധിക്കാനാകില്ല” അനുപമ പറയുന്നു.
”അവര്‍ ചോദിച്ചപ്പോഴൊക്കെ ഞാന്‍ പറഞ്ഞത് ഇയാള്‍ ചെറുപ്പമാണെന്നും കുറച്ചുകൂടെ സമയമെടുക്കാമെന്നും ഇത് ശരിയായ സമയമല്ലെന്നും ഞാന്‍ റെഡിയാണ് എന്നുമായിരുന്നു ഞാന്‍ പറഞ്ഞത്. കുട്ടികളെക്കുറിച്ചാണ് ചിന്തയെങ്കില്‍ എഗ്ഗ് ഫ്രീസ് ചെയ്ത് വെക്കാമെന്നും പറഞ്ഞ് ഞാനാണ് പലവട്ടം മറ്റിവച്ചത്. കാരണം ഇത് പ്രണയമല്ലെന്നും ഒരാളെ തന്റെ നിയന്ത്രണത്തിലാക്കാനുള്ള ഡെസ്പറേഷന്‍ ആണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. അന്നത് ക്ലിയര്‍ ആയി മനസിലായില്ലെങ്കിലും ഇത് വളരെ വേഗത്തിലാണ് പോകുന്നതെന്നും ഇത് ശരിയല്ലെന്നുമൊരു ചിന്ത ഉള്ളിലുണ്ടാകും” എന്നും താരം പറയുന്നു.
