Connect with us

Screenima

latest news

അമ്മയെ വിളിച്ച് തല മൊട്ടയടിച്ചെന്ന് പറഞ്ഞു; അനുഭവം പറഞ്ഞ് വിസ്മയ

തുടക്കത്തിലൂടെ മലയാള സിനിമയില്‍ മിന്നും തുടക്കം കുറിച്ചിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. നാല് നാളില്‍ 25 കോടിയെന്ന നാഴികക്കല്ല് പിന്നിട്ട ചിത്രത്തിലെ വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കയ്യടികളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കടുത്ത ബോയ്ക്കോട്ട് ക്യാംപെയ്നിനെ അതിജീവിച്ചാണ് വിസ്മയയുടെ ചിത്രം വിജയം കൊയ്യുന്നതെന്നതും ശ്രദ്ധേയമാണ്.

അച്ഛന്റെ പാതയിലൂടെയാണ് വിസ്മയ സിനിമയിലെത്തുന്നത്. ചേട്ടന്‍ പ്രണവ് മോഹന്‍ലാല്‍ നേരത്തെ തന്നെ തന്റേതായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മായയും. മോഹന്‍ലാലിന്റെ പാതയിലൂടെ മക്കള്‍ രണ്ടു പേരും സിനിമയിലെത്തുകയും കയ്യടി നേടുകയും ചെയ്യുന്ന കാഴ്ച മലയാളികള്‍ക്കും സന്തോഷം പകരുന്നതാണ്. ഇതിനിടെ തന്റെ കുട്ടിക്കാലത്തെ കുസൃതികളെക്കുറിച്ച് സംസാരിക്കുകയാണ് വിസ്മയ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ രസകരമായൊരു കഥ പങ്കുവച്ചത്.

”ചെറുപ്പത്തില്‍ ഞാനും ഏട്ടനും ഏതൊരു കുട്ടികളേയും പോലെ വികൃതിക്കുട്ടികള്‍ ആയിരുന്നു. എനിക്ക് ഏകദേശം പതിനാല് വയസുള്ളപ്പോള്‍ അമ്മയുടെ അനുവാദമില്ലാതെ മൂക്ക് കുത്തി. അമ്മ ദേഷ്യപ്പെടുമെന്ന് പേടിച്ച് ഞാന്‍ സുഹൃത്തിനെക്കൊണ്ട് അമ്മയെ ഫോണില്‍ വിളിപ്പിച്ചു. എന്നിട്ട് ഞാന്‍ തല മൊട്ടയടിച്ചുവെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ അമ്മ ഭയങ്കരമായി ഞെട്ടിപ്പിയോ. അയ്യോ മായേ നീ എന്താ ചെയ്തത് എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, പേടിക്കണ്ട, ഞാന്‍ തല മൊട്ടയടിച്ചിട്ടില്ല, മൂക്ക് കുത്തുകയേ ചെയ്തിട്ടുള്ളൂ. അമ്മയ്ക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്തതു പോലെയായിരുന്നു. ഏറ്റവും മോശം കാര്യം ആദ്യം പറയുകയും, എന്നിട്ട് സംഭവിച്ചത് എന്തെന്ന് പറയുകയും ചെയ്യുകയായിരുന്നു” വിസ്മയ പറയുന്നു.

Continue Reading
To Top