Gossips
സാരിയിൽ വേറിട്ട ഭാവം; മാരീന മൈക്കിളിന്റെ പുതിയ ചിത്രങ്ങൾ
Published on
സാരിയിൽ വേറിട്ട ലുക്കിൽ എത്തി നടി മാരീന മൈക്കിൾ കുരിശിങ്കൽ. പച്ച നിറത്തിലുള്ള സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസുമാണ് പുതിയ ഫോട്ടോഷൂട്ടിൽ താരം അണിഞ്ഞിരിക്കുന്നത്.
‘പച്ച നിറമേ’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മോഡലിംഗിലൂടെയാണ് മാരീന സിനിമയിലേക്ക് എത്തിയത്. സംസാരം ആരോഗ്യത്തിന് ഹാനികരം, മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡ്ഡിങ്, അബി, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
അബിയിലെ അനുമോൾ സേവ്യർ എന്ന കഥാപാത്രം മാരീനയുടെ കരിയറിലെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
