latest news
പ്രായത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ കമന്റ്; മറുപടിയുമായി ലക്ഷ്മി നായര്‍
മകള്‍ പാര്‍വതിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചശേഷം കുറച്ച് ദിവസം മുമ്പാണ് പാചക വിദ?ഗ്ദയും അവതാരകയും വ്‌ലോ?ഗറുമായ ലക്ഷ്മി നായര്‍ മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്ക് തിരികെ എത്തിയത്. ഇടയ്ക്കിടെ തിരക്കുകളെല്ലാം മാറ്റിവെച്ച് മകളുടെ അടുത്തേക്ക് പോകുന്നത് ലക്ഷ്മിക്ക് പതിവാണ്. ഓണം അടുത്തതിനാലാണ് അധിക ദിവസം മകള്‍ക്കൊപ്പം ചിലവഴിക്കാതെ ലക്ഷ്മി തിരികെ പോന്നത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള വീഡിയോകള്‍ പങ്കുവെച്ചപ്പോള്‍ തനിക്ക് എതിരെ വന്ന ചില നെ?ഗറ്റീവ് കമന്റുകള്‍ ലക്ഷ്മി ശ്രദ്ധിച്ചിരുന്നു.
പുതിയ വ്‌ലോ?ഗില്‍ അത്തരത്തില്‍ കമന്റുകള്‍ കുറിച്ചവര്‍ക്ക് താരം കൃത്യവും വ്യക്തവുമായ മറുപടി നല്‍കി. തന്റെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചതെന്ന് ലക്ഷ്മി പറഞ്ഞു. ആരുടേയും ചിലവില്‍ അല്ല ജീവിക്കുന്നത് എന്നതുകൊണ്ട് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുമെന്ന് ലക്ഷ്മി പറഞ്ഞു. വയസിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടത് എങ്ങനെയെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നും ലക്ഷ്മി ചോദിച്ചു.
പതിവായി കമന്റ് ബോക്‌സില്‍ ഇത്തരം നെ?ഗറ്റീവ് കമന്റുകള്‍ ഇടുന്നവരെ തനിക്ക് അറിയാമെന്നും അത്തരക്കാര്‍ക്ക് മറുപടി കൊടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ഇത്തവണ മാഞ്ചസ്റ്ററിലേക്ക് നടത്തിയത് ഷോര്‍ട്ട് ട്രിപ്പായിരുന്നു. പോകാനും വരാനും എല്ലാം അടക്കം ഒരു 13 ദിവസമാണ് എടുത്തത്. അതിനുള്ളില്‍ ഞാന്‍ ഒരു ഏഴ് വീഡിയോ എടുത്തു. അത് എന്റെ വിജയമായി കാണുന്നു. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത്… അവിടെ ചെന്നാല്‍ ഞാന്‍ അവിടുത്തെ രീതിയിലാകും വസ്ത്രം ധരിക്കുന്നത്. കുറേ നെ?ഗറ്റീവ് കമന്റ്‌സ് ആളുകള്‍ ഇട്ട് കണ്ടു. മനപൂര്‍വം ഇറിറ്റേറ്റ് ചെയ്യാന്‍ വേണ്ടി ഇടുന്ന കമന്റുകളാണെന്ന് എനിക്ക് അറിയാം. അവരില്‍ ചിലര്‍ സ്ഥിരമായി കമന്റുകള്‍ ഇടുന്നവരാണ്. മണ്ടന്‍ കമന്റുകളാണ് ഏറെയും വസ്ത്രത്തെ കുറിച്ച് പറഞ്ഞാണ് കമന്റുകള്‍ ഏറെയും.
തുടരെ തുടരെ ഞാന്‍ മുടയില്‍ തൊട്ട് കൊണ്ടിരിക്കുന്നതിനെ കുറിച്ച് ചിലര്‍ കമന്റിട്ട് കണ്ടു. അത് ഈ അടുത്തായി എനിക്ക് വന്ന ശീലമാണ്. വീഡിയോ കണ്ടപ്പോള്‍ എനിക്കും ആ മാനറിസം അത്ര ഇഷ്ടപ്പെട്ടില്ല. പിന്നെ വസ്ത്രധാരണം അത് ഓരോരുത്തരുടെ മൗലിക അവകാശമാണ്. നമുക്ക് അത് ധരിക്കുന്നതില്‍ കുഴപ്പമില്ലെങ്കില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതില്‍ തെറ്റില്ല. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ഇടുന്നു. സാരി എങ്ങനെ ഉടുക്കണമെന്നും എന്റെ ഇഷ്ടം. പണ്ട് മുതല്‍ ഇതേ രീതിയാണ്. ഇപ്പോള്‍ അല്‍പം വണ്ണം വെച്ചുവെന്ന് മാത്രം. യാത്ര ചെയ്യുമ്പോള്‍ വെസ്റ്റേണ്‍ വെയറുകളാണ് ഉപയോ?ഗിക്കുന്നത്. സമ്മറായാല്‍ മാഞ്ചസ്റ്ററില്‍ എല്ലാവരും ചെറിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ആരും ബോഡി ഷെയിം ചെയ്യില്ല. മറ്റുള്ളവരുടെ വസ്ത്രത്തെ കാര്യമായി നോക്കുന്നവരുമല്ല.
എന്റെ വീഡിയോ കാണുന്നവരില്‍ ചിലര്‍ക്ക് ഇത്തരം വെസ്റ്റേണ്‍ വെയറുകള്‍ ഇടാന്‍ താല്‍പര്യമുണ്ടാകും പക്ഷെ പറ്റില്ലായിരിക്കാം. മറ്റ് ചിലര്‍ക്ക് അനുവാദം കിട്ടാത്തതുകൊണ്ട് ഇടാത്തതാകാം. പിന്നെ ചിലര്‍ എന്റെ പ്രായത്തെയാണ് ഹൈലൈറ്റ് ചെയ്യുന്നത്. ഇത്രയും വയസായില്ലേ. ഇനി എന്തിന് ഇങ്ങനെ വസ്ത്രം ധരിക്കുന്നു. നാണമില്ലേ?. ഭര്‍ത്താവും മക്കളും ഒന്നും നിയന്ത്രിക്കാനില്ലേ എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്. സത്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് നാണമാവുന്നില്ലേ എന്നാണ് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത്. എല്ലാവരും അവനവന്റെ ഇഷ്ടത്തിന് ജീവിക്കുന്നവരല്ലേ. ആരും ആരുടേയും ചിലവിലല്ലേ. സ്ലീവ് ലെസ് ഇടുന്നതൊക്കെ ഒരു ക്രൈമാണോ?. വേറെ ആരുടേയും ഹാപ്പിനസ്സിന് വേണ്ടിയല്ല ഞാന്‍ വസ്ത്രം ധരിക്കുന്നത്.
