Connect with us

Screenima

latest news

ചേട്ടനാണ് ധൈര്യം തന്നത്; വിസ്മയ

വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ് ഇളക്കി മറിച്ചു കൊണ്ട് വിസ്മയയുടെ ആദ്യ ചിത്രം തുടക്കം പ്രദര്‍ശനം തുടരുകയാണ്. ആദ്യ മൂന്ന് ദിവസം കൊണ്ടു തന്നെ ചിത്രം 23 കോടിയലധികമാണ് നേടിയത്. ചിത്രത്തിലെ വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ വലിയ കയ്യടി നേടുന്നുണ്ട്.

മകളുടെ ആദ്യ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലും അഭിമുഖങ്ങളിലും നിറസാന്നിധ്യമായി മോഹന്‍ലാലും സുചിത്രയുമുണ്ടായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് ആയത് ചേട്ടന്‍ പ്രണവ് മോഹന്‍ലാലിന്റെ എന്‍ട്രിയായിരുന്നു. സ്വന്തം സിനിമയുടെ പ്രൊമോഷന് പോലും വരാത്ത പ്രണവ് അനിയത്തിയ്ക്കൊപ്പം ആദ്യ ഷോയ്ക്ക് തന്നെ എത്തി.

വിസ്മയയ്ക്കൊപ്പം തിയേറ്ററിലെത്തിയ പ്രണവിന്റെ വിഡിയോ വൈറലായിരുന്നു. ഇതിനിടെ മാധ്യമങ്ങള്‍ തന്നെ വട്ടമിട്ടപ്പോള്‍ ധൈര്യത്തിനായി പ്രണവിനെ നോക്കുന്ന വിസ്മയയുടെ വിഡിയോയും വൈറലായിരുന്നു.ഈ വിഡിയോയെക്കുറിച്ച് വിസ്മയ തന്നെ പ്രതികരിക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ നടന്നത് എന്തെന്ന് പറഞ്ഞത്.

”അവര്‍ എന്നോട് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പേടിയായി. അപ്പോഴാണ് ഞാന്‍ പിന്നിലേക്ക് നോക്കിയത്. അപ്പോഴാണ് അദ്ദേഹം ഗോ ഫോര്‍ ഇറ്റ് എന്ന തരത്തില്‍ ആംഗ്യം കാണിച്ചത്. അതെനിക്ക് ധൈര്യം തന്നു” എന്നാണ് വിസ്മയ പറയുന്നത്. സഹോദരന്‍ പ്രണവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് വിസ്മയ നേരത്തേയും സംസാരിച്ചിട്ടുണ്ട്. അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രണവ് ധൈര്യം പകര്‍ന്നതിനെക്കുറിച്ചും വിസ്മയ സംസാരിച്ചിട്ടുണ്ട്.

അതേസമയം പ്രണവിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഡിയസ് ഈറയാണ് പ്രണവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ പ്രണവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Continue Reading
To Top