latest news
കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ
ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത് ഏറ്റവും ട്വിസ്റ്റ് ഉള്ള ഒരു സംഭവമായിരുന്നു, വിജയ് ക്കെതിരായ വിവാഹ മോചന കേസ് ഭാര്യ സംഗീത പിന്‍വലിച്ചു. തമിഴ്നാട് അസംബ്ലിയില്‍ വിജയ് കൈയ്യടി നേടിക്കൊണ്ടിരിക്കുമ്പോഴാണ് കോടതിയില്‍ ഈ സംഭവവും ഉണ്ടായത്. വിവാഹ മോചന ഹിയറിങിന് ലണ്ടനില്‍ നിന്ന് വീഡിയോ കോളിലൂടെ പങ്കെടുത്ത സംഗീത, കേസ് താന്‍ പിന്‍വലിക്കുകയാണ് എന്ന് അറിയിക്കുകയാണ്. ആരുടെയും പ്രേരണ കൊണ്ടല്ല, ഇത് താന്‍ സ്വമേധയാ എടുത്ത തീരുമാനമണെന്നും സംഗീത പറയുന്നുണ്ട്. അത് വിജയ് യും അംഗീകരിച്ചു. ഇനി ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള നടപടികളിലേക്കാവും കടക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ പരസ്യമായും രഹസ്യമായും തൃഷ – വിജയ് ബന്ധത്തെ കുറിച്ച് പറഞ്ഞു നടന്നവര്‍ക്ക് വലിയ തിരിച്ചടിയായി. ഒരു നടിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തെ തുടര്‍ന്നാണ് താന്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്യുന്നത് എന്നാണ് സംഗീത പറഞ്ഞിരുന്നത്. ഹര്‍ജിയില്‍ സംഗീത ഒരാളുടെയും പേര് പരമാര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അത് തൃഷ കൃഷ്ണയാണ് എന്ന് സമൂഹം മുദ്രകുത്തുകയായിരുന്നു. പിന്നാലെ തൃഷയ്ക്കൊപ്പം ട്വിന്നിങ് ഡ്രസ്സ് ധരിച്ച് വിജയ് എത്തിയതും, സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രത്യേക അതിഥിയായി തൃഷ വന്നതും, അജിത്തിന്റെ അമ്മ മരണപ്പെട്ടപ്പോള്‍ തൃഷയ്ക്കൊപ്പം വന്നതുമെല്ലാം ചര്‍ച്ചയായിരുന്നു.
ഏറ്റവുമൊടുവില്‍ വിവാദമായത് തൃഷ വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച പോസ്റ്റായിരുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയ്ക്കൊപ്പം റൊമാന്റിക് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ആശംസ അറിയിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായി. പിന്നാലെ അത് എഐ ചിത്രമാണെന്ന വാദങ്ങളും ഉയര്‍ന്നു. എന്തായാലും ആ പോസ്റ്റിന് ശേഷമാണ് തൃഷ – വിജയ് ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിച്ചത് എന്നാണ് പറയപ്പെടുന്നത്. ഖുശ്ബുവിന്റെ മകളുടെ വിവാഹത്തിന് തൃഷ നിറ സാന്നിധ്യമായിരുന്നതും വിജയ് പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായിരുന്നു.
ഇപ്പോള്‍ സംഗീത വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചതോടെ തൃഷ എന്ത് പങ്കുവച്ചു എന്നറിയാനാണ് ആളുകളുടെ ആവേശം. അതില്‍ നടി ഏറ്റവുമൊടുവില്‍ പങ്കുവച്ച പോസ്റ്റിന്റെ ക്യാപ്ഷന്‍ അര്‍ത്ഥവത്താണ് എന്ന് കുറിക്കുന്നു. നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നത് നമ്മുടെ ചോയിസ് ആണ്, അത് തിരഞ്ഞെടുക്കുക, ചിരിക്കുക- എന്നാണ് തൃഷ ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്. ഒരാഴ്ച മുന്‍പ് പങ്കുവച്ച പോസ്റ്റ് ഇപ്പോഴും വാലിഡ് ആണ് എന്ന കമന്റുകളാണ് കോടതി നടപടികള്‍ക്ക് ശേഷം വരുന്ന കമന്റുകള്‍.
