Connect with us

Screenima

latest news

എന്റേയും അശ്വിന്റേയും കുടുംബങ്ങളില്‍ പ്രശ്നമില്ല; ദിയ

തനിക്കും കുടുംബത്തിനുമെതിരായ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ദിയ കൃഷ്ണ. തന്നെ ഇഷ്ടമുള്ളവര്‍ തന്റെ വിഡിയോ കണ്ടാല്‍ മതിയെന്നും താരം പറയുന്നു. തന്റെ പുതിയ വ്ളോഗിലാണ് ദിയ കൃഷ്ണയുടെ പ്രതികരണം. വിഡിയോയില്‍ കാണുന്നത് തന്നെയാണ് ജീവിതത്തിലും തന്റെ സ്വഭാവമെന്നാണ് ദിയ പറയുന്നത്. ആ വാക്കുകളിലേക്ക്:

”വ്ളോഗ് ഞാന്‍ സൈഡായി ചെയ്യുന്നതാണ്. എന്നെ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പറ്റുമ്പോഴൊക്കെ ചെയ്യുന്നതാണ്. അല്ലാതെ ആരേയും വെറുപ്പിക്കാന്‍ വേണ്ടി ഇടുന്നതല്ല. എന്നേയും അശ്വിനേയും ഓമിക്കുട്ടനേയും എന്റെ കുടുംബത്തേയും സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി വ്ളോഗ് ഇടുന്നയാളാണ് ഞാന്‍. എന്റെയും സഹോദരിമാരുടേയും അമ്മയുടേയും വ്ളോഗിന് താഴെ ഒട്ടും ഇഷ്ടമില്ലാത്തവര്‍ വരാറുണ്ട്. എനിക്കവരെ പൂര്‍ണമായും മനസിലാകും. ലോകത്തുള്ള എല്ലാവരേയും എനിക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നെ ദ്രോഹിച്ചവരും വിഷമിപ്പിച്ചവരുമായി ചിലരുണ്ട്. അവരെയൊന്നും എനിക്കിഷ്ടമല്ല.

എന്നും പറഞ്ഞ് അവരുടെ വീടിന് മുമ്പില്‍ പോയി നിന്ന് കല്ലെറിയേണ്ടതില്ല. അവരുടെ വീട്ടിലേക്ക് നമ്മളെയാരും ക്ഷണിച്ചിട്ടില്ല. നമ്മളായിട്ട് പോയി നിന്ന് കല്ലെറിഞ്ഞ് പൊട്ടനാവുകയാണ്. നമ്മള്‍ അവരെ ശ്രദ്ധിക്കാന്‍ പോകരുത്. അവര്‍ മരിച്ചതുപോലെ പെരുമാറുക. ഞാനെന്നല്ല, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഏതെങ്കിലും യൂട്യൂബറോ വ്ളോഗറോ ഉണ്ടെങ്കില്‍ അവരെയങ്ങ് ബ്ലോക്ക് ചെയ്യുക. വളരെ ലളിതമാണ്. നോട്ട് ഇന്ററസ്റ്റഡ് കൊടുത്താല്‍ പിന്നെ നമ്മുടെ വിഡിയോ നിങ്ങളുടെ കണ്‍മുന്നില്‍ വരില്ല.

എന്നെ കാണാന്‍ ആഗ്രഹിക്കുന്നത് ഒരാളെങ്കിലും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ വിഡിയോ ചെയ്യും. അപ്പ്ലോഡ് ചെയ്യരുതെന്ന് അവസാനത്തെ ആള്‍ പറയുന്നതുവരെ ചെയ്യും. ഞാന്‍ മാത്രമല്ല, എന്റെ കുടുംബത്തിലെ എല്ലാവരും അവരവരെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് വിഡിയോ ഇടുന്നത്. ഏതൊരു ഇന്‍ഫ്ളുവന്‍സറും സോഷ്യല്‍ മീഡിയയില്‍ നിങ്ങളെ കാണിച്ചു തരുന്നതാണ് നിങ്ങള്‍ കാണുന്നത്. അത് ചിലപ്പോള്‍ ഫേക്ക് ചെയ്യാം. ചിലപ്പോള്‍ അല്ലാതിരിക്കാം.

ഞാന്‍ ലോകത്തെ ഏറ്റവും നല്ല ആളായി അവതരിപ്പിക്കുന്ന തരത്തില്‍ വിഡിയോ എഡിറ്റ് ചെയ്ത് ഇട്ടാല്‍ നിങ്ങളെല്ലാവരും കയ്യടിക്കും. അത്രയേയുള്ളൂ. അതാണ് സോഷ്യല്‍ മീഡിയ എന്ന മായാജാല ലോകം. നിങ്ങള്‍ കാണുന്ന സോഷ്യല്‍ മീഡിയ താരങ്ങളെ വച്ച് സ്വയം താരതമ്യം ചെയ്യാതിരിക്കുക. അവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണ് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയില്ല. ആരേയും വ്യക്തിപരമായി അറിയില്ല. വിഡിയോയില്‍ അവര്‍ ഇടുന്നതേ നിങ്ങള്‍ കാണുന്നുള്ളൂ.

ഞാന്‍ എന്ന വ്യക്തി, എന്താണോ നിങ്ങള്‍ വിഡിയോയില്‍ കാണുന്നത്, അത് തന്നെയാണ് ജീവിതത്തിലും. ചിലപ്പോള്‍ കുറക്കേൂടി നല്ല മനുഷ്യനാകാം ഞാന്‍. എന്നെ നേരിട്ട് കണ്ടിട്ടുള്ള ഒരാള്‍പോലും നിങ്ങളൊരു അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയ വ്യക്തിയാണ്. എന്നെക്കൊണ്ട് സഹായിക്കാന്‍ പറ്റുന്നവരെയൊക്കെ ഞാന്‍ സഹായിച്ചിട്ടേയുള്ളൂ. എന്നെ പറ്റിക്കാന്‍ ശ്രമിച്ചവരൊക്കെ പറ്റിച്ചിട്ട് പോയിട്ടേയുള്ളൂ. ഒരു തവണയെങ്കിലും എന്നെ കണ്ടിട്ടുള്ളവര്‍ക്ക് അത് അറിയാം. ഞാന്‍ ഒന്നും തെളിയിക്കാന്‍ പറയുന്നതല്ല. മോശമായ കമന്റുകള്‍ ഇടുന്നവര്‍ക്ക് ഒരു വിരാമം ഇടാനാണിത്.

അശ്വിന്റേയും എന്റേയും കുടുംബ ജീവിതം വളരെ സന്തോഷത്തോടെ കടന്നു പോവുകയാണ്. എന്റെ കുടുംബത്തിലായാലും അശ്വിന്റെ കുടുംബത്തിലായാലും ആര്‍ക്കുമൊരു പ്രശ്നവുമില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ജോളിയാണ്. കമന്റില്‍ വരുന്നവരാണ് അവര്‍ കരഞ്ഞു, ഇവര്‍ കരഞ്ഞു, അവരെ ഗൗനിച്ചില്ല, ഇവരെ ഗൗനിച്ചില്ല എന്ന് പറയുന്നത്. ഓഫ് ദ കാമറ ഞങ്ങളെല്ലാം സന്തോഷത്തോടെ ജീവിക്കുകയാണ്. നിങ്ങളെ കാണിക്കുന്നത് മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂ.

നിങ്ങള്‍ ഇഷ്ടപ്പെടുന്നത് സത്യസന്ധയായൊരു വ്യക്തിയെ ആണെങ്കില്‍ മാത്രം എന്റെ വിഡിയോ കണ്ടാല്‍ മതി. കാരണം ഞാന്‍ ഇങ്ങനെയാണ്. കമന്റിടുന്നവര്‍ പറയുന്നത് പോലെ ജീവിക്കാന്‍ ഈ ലോകത്ത് ആര്‍ക്കും പറ്റില്ല.ചിലപ്പോള്‍ അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം. പക്ഷെ അവരുമായി എന്നെ താരതമ്യം ചെയ്യരുത്. ജീവിതത്തില്‍ വേറെ പെരുമാറ്റവും കാമറയ്ക്ക് മുന്നില്‍ വേറെ പെരുമാറ്റവും ഉള്ളവരെ എനിക്കറിയാം. അതുപോലെ ആകരുതെന്ന് എന്നോട് പറയരുത്. എനിക്ക് എന്നെ അറിയാം വിസ്മയ പറഞ്ഞു.

Continue Reading
To Top