latest news
കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും ഉണ്ടായ അനുഭവം വെളിപ്പെടുത്തി നടന്‍ ദിലീപ്. തന്നെ ഒറ്റപ്പെടുത്താനായി ചില പോലീസുകാര്‍ ചേര്‍ന്ന് തന്റെ ഡോക്ടറെയും ബലിയാടാക്കിയെന്ന് താരം ആലുവയില്‍ ഡോ. സിഎം ഹൈദരാലിയുടെ ആശുപത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആരോപിച്ചു.
ആദ്യമായാണ് കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ചതിനെ കുറിച്ച് പൊതുവേദിയില്‍ നടന്‍ സംസാരിക്കുന്നത്. വെറുതെ വായില്‍ തോന്നിയ ഓരോ ആരോപണം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നുവെന്നും ദിലീപ് പറഞ്ഞു. നടന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഒരു ഫേസിലൂടെ കടന്ന് പോയിക്കൊണ്ടിരുന്നത്.
എന്റെ വിഷയങ്ങളില്‍ എന്നെ ഒറ്റപ്പെടുത്താന്‍ ഒരു ഐലന്‍ഡ് പോലെയാക്കാന്‍ ഒരാളുടെയും പിന്തുണയോ സഹായമോ ഇല്ലാതിരിക്കാന്‍ വേണ്ടി കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് പല പരിപാടികള്‍ ഒപ്പിച്ചപ്പോള്‍ പാവം ഡോക്ടറേയും പിടിച്ച് അതില്‍ ബലിയാടാക്കുകയും വളരെ മോശമായിട്ടുളള രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. എനിക്ക് അതില്‍ വലിയ സങ്കടം ഉണ്ടായിരുന്നു. കാരണം എന്റെ പേരില്‍ പാവം ആ നല്ല മനുഷ്യന്‍ എത്ര ബലിയാടാകുന്നു എന്നതില്‍. വെറുതെ വായില്‍ തോന്നിയ ഓരോ ആരോപണം ഉന്നയിക്കുക ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുക നമുക്ക് ഒന്നും പറയാനും പറ്റില്ല. നമ്മുടെ കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥകളായിരുന്നു കഴിഞ്ഞ എട്ട്, ഒമ്പത് വര്‍ഷക്കാലം. ഡോക്ടര്‍ എന്നെ വിളിച്ച് ഇടയ്ക്കിടയ്ക്ക് ചോദിക്കും ദിലീപിന്റെ കേസ് എന്തായിയെന്ന്.
ഞാന്‍ പറയും അത് അടുത്ത ആഴ്ചത്തേക്ക് മാറ്റിയെന്ന്. അപ്പോള്‍ ഡോക്ടര്‍ പറയും… ദൈവമെ അപ്പോള്‍ എന്റേയും മാറ്റുമെന്ന്. ഡോക്ടര്‍ ഓരോ തവണയും ചോദിക്കും ഇപ്പോള്‍ എന്തായിയെന്ന്. ഡോക്ടറെ അത് അടുത്ത ആഴ്ചത്തേക്ക് മാറ്റുമായിരിക്കും എന്ന് പറയുമ്പോള്‍ പറയും എന്റേതും അങ്ങനെ തന്നെ ആയിരിക്കും എന്താകുമോ ആവോയെന്ന്. ദിലീപിന്റെ കേസിലെ കോടതി പരിപാടികള്‍ പോലെ തന്നെയാണ് ഇപ്പോള്‍ എന്റെയും കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് പ്രശ്നം വന്നപ്പോള്‍ എനിക്ക് ഹാര്‍ട്ട് സര്‍ജറിയായി ആശുപത്രിയിലായി എന്ന് പറഞ്ഞു. അങ്ങനെ എത്രയോ വര്‍ഷക്കാലം ഈ കോടതിയില്‍ നിന്ന് ആ കോടതിയില്‍ പോയി മേല്‍ കോടതിയില്‍ പോയി പിന്നെ വീണ്ടും കീഴ്ക്കോടതിയിലെത്തി. സൈഡിലൂടെ നമ്മളുടെ കേസും പോയിക്കൊണ്ടിരിക്കുന്നുണ്ട്.
