Gossips
സ്റ്റൈലിഷ് ലുക്കിൽ മനസാ വരണാസി; പുതിയ ഫോട്ടോഷൂട്ട്
Published on
മനസാ വരണാസിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പിനൊപ്പം പിങ്ക് നിറത്തിലുള്ള സ്കർട്ടാണ് ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്നത്.
മോഡലും നടിയുമായ മനസാ വരണാസി 2020ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയിരുന്നു. തുടർന്ന് 2021ലെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ടോപ്പ് 13ൽ ഇടം നേടുകയും ചെയ്തു. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദധാരിയായ മനസാ, സിനിമയിലെത്തുന്നതിന് മുമ്പ് ഫിനാൻഷ്യൽ ഇൻഫർമേഷൻ അനലിസ്റ്റായും ജോലി ചെയ്തിരുന്നു. മോഡലിങ് രംഗത്തും സജീവമായിരുന്നു.
‘ദേവകി നന്ദന വാസുദേവ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മനസാ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘കപ്പിൾ ഫ്രണ്ട്ലി’ എന്ന ചിത്രത്തിൽ മിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
