latest news
മറ്റുള്ളവരെപ്പോലെയാകാന്‍ എന്നോട് പറയരുത്; ദിയ
സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട് പ്രതികരിച്ച് ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണ. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് ദിയ കൃഷ്ണ പറയുന്നു. വ്ലോ?ഗ് ഞാന്‍ ?ഹോബിയായി ചെയ്യുന്നതാണ്. എന്നെ കാണാനിഷ്ടപ്പെടുന്നവര്‍ക്കായി സമയം കണ്ടെത്തി പറ്റുമ്പോഴൊക്കെ വ്ലോ?ഗ് ഇട്ട് പോകുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാന്‍ വേണ്ടി ഇടുന്നതല്ല. ഞങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തവരുണ്ട്. എനിക്ക് ഭൂമിയിലുള്ള എല്ലാവരെയും ഇഷ്ടമല്ല. എനിക്കിഷ്ടമല്ലാത്ത, എന്നെ ദ്രോഹിച്ച ഒരുപാട് പേരുണ്ട്.
എന്നും പറഞ്ഞ് അവരുടെ വീടിന്റെ പുറത്ത് കല്ലെറിയേണ്ട കാര്യമില്ല. അവര്‍ നമ്മളെ ക്ഷണിച്ചിട്ടില്ല. പോയി നിന്ന് കല്ലെറിയുന്ന നമ്മള് പൊട്ടരാണ്. ഇഷ്ടമില്ലാത്തയാളുടെ വീടിന്റെ വെളിയില്‍ പോയി എന്തിന് കല്ലെറിയണം. അവരെ മൈന്‍ഡ് ചെയ്യാതിരിക്കുക. ഇഷ്ടമല്ലാത്തവരെ ബ്ലോക്ക് ചെയ്യുക. എന്നെ കാണാനാ?ഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ പോലും അവര്‍ക്ക് വേണ്ടി ഞാന്‍ വ്ലോ?ഗ് ചെയ്യും. എന്റെ ഫാമിലിയും അവരെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്.
ഏത് ഇന്‍ഫ്ലുവന്‍സറും സോഷ്യല്‍ മീഡിയയില്‍ കാണിച്ച് തരുന്നത് മാത്രമാണ് നിങ്ങള്‍ കാണുന്നത്. അതൊരാള്‍ക്ക് ഫേക്ക് ചെയ്യാം. ഫേക്ക് ചെയ്യാതിരിക്കാം. നിങ്ങളെല്ലാവരും കയ്യടിച്ച് പാസാക്കുന്ന ആളായി എനിക്ക് പെരുമാറാം. അതാണ് സോഷ്യല്‍മീഡിയ എന്ന മായാലോകം. നിങ്ങള്‍ കാണുന്ന യൂട്യൂബേര്സുമായി അവരെ പോലെയാകൂ എന്ന് പറഞ്ഞ് ദയവ് ചെയ്ത് താരതമ്യം ചെയ്യരുത്. കാരണം വീഡിയോ ഇടുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണ്, എന്താണ് എന്ന് നിങ്ങള്‍ക്കറിയില്ല.
ഞാന്‍ വീഡിയോയില്‍ കാണുന്നത് പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും. ഒരുപക്ഷെ അതിലും നല്ലയാളായിരിക്കും ഞാന്‍. എന്നെ നേരിട്ട് കണ്ട ഒരാളും നിങ്ങളൊരു അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ വളരെ ഡൗണ്‍ ടു എര്‍ത്താണ്. എന്നെക്കൊണ്ട് സ?ഹായിക്കാന്‍ പറ്റുന്നവരെയെല്ലാം ഞാന്‍ സഹായിച്ചിട്ട് മാത്രമേയുള്ളൂ. എന്നെ പറ്റിക്കാന്‍ പറ്റുന്നവര്‍ എന്നെ പറ്റിച്ച് പോയിട്ടേയുള്ളൂ.
