latest news
വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍
കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ് നടി തൃഷയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യും തമ്മിലുള്ള ബന്ധം. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ചു താമസിക്കുന്നുവെന്നുമൊക്കെയാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും വലിയതോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിലെത്തിയതും വാര്‍ത്തയായി.
എന്നാലിപ്പോള്‍ വിജയ്യുടെ ഭാര്യ സം?ഗീത വിവാഹമോചന ഹര്‍ജി പിന്‍വലിച്ചതോടെ വീണ്ടും തൃഷ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹമോചനത്തില്‍ നിന്ന് സം?ഗീത പിന്മാറിയതോടെ തൃഷയുമായുള്ള വിജയ്യുടെ ബന്ധത്തിനും അവസാനമായിരിക്കുകയാണ്. കുടുംബം ഒന്നായ സ്ഥിതിക്ക് തൃഷ ഇനി എന്ത് ചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്.
തൃഷ സൈഡ് ആയി’, ‘കുടുംബം ഒന്നായി… തൃഷ പുറത്തായി’, ‘ഒരു മാസം മുന്‍പല്ലേ വിജയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം തൃഷ പങ്കുവച്ചത്’, ‘പാവം തൃഷ ഇനി എന്ത് ചെയ്യും’- എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. തൃഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ആളുകള്‍ കമന്റുമായെത്തുന്നുണ്ട്.
