Gossips
ഗ്രീൻ ഗൗണിൽ അനാർക്കലി മരിക്കാർ
Published on
വ്യത്യസ്ത ഡിസൈനിലുള്ള ഗ്രീൻ കോർസെറ്റ് ഗൗണിൽ പകർത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി അനാർക്കലി മരിക്കാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പ്ലീറ്റഡ് സ്കർട്ട്, ഡ്രാമാറ്റിക് കേപ്പ് ഡിസൈൻ, കോർസെറ്റ് സ്റ്റൈൽ ടോപ്പ് എന്നിവ ചേർന്ന ഔട്ട്ഫിറ്റാണ് ചിത്രങ്ങളുടെ പ്രധാന ആകർഷണം.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി ശ്രദ്ധേയയാകുന്നത്. തുടർന്ന് ഉയരെ, മന്ദാരം, മാർക്കോണി മത്തായി, പ്രിയൻ ഓട്ടത്തിലാണ്, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി. അഭിനയത്തിനൊപ്പം വ്യത്യസ്ത ഫാഷൻ പരീക്ഷണങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
സമകാലിക ഫാഷൻ ട്രെൻഡുകൾ ഉൾക്കൊള്ളുന്ന ഈ ഗ്രീൻ ഔട്ട്ഫിറ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
