Gossips
‘കല്യാണി’ ട്രെൻഡിനൊപ്പം ചുവടുവെച്ച് സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ
Published on
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ‘കല്യാണി’ ട്രെൻഡിനൊപ്പം ചുവടുവെച്ച് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ റീലിലാണ് താരം ട്രെൻഡിൽ പങ്കുചേർന്നത്.
കറുപ്പ് നിറത്തിലുള്ള ഔട്ട്‌ഫിറ്റിലാണ് സൗഭാഗ്യ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ട്രെൻഡിനൊത്ത് അവതരിപ്പിച്ച നൃത്തചുവടുകളാണ് റീലിന്റെ പ്രധാന ആകർഷണം. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.
‘കല്യാണി’ ട്രെൻഡ് ഇതിനകം ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
