Gossips
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കാവ്യ മാധവൻ
Published on
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നടി കാവ്യ മാധവൻ.ഓഫ്-വൈറ്റ് നിറത്തിലുള്ള സാരിയും കറുത്ത ബ്ലൗസും അണിഞ്ഞാണ് കാവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സ്വർണാഭരണങ്ങളും മുല്ലപ്പൂ ചൂടി ഓണത്തിന്റെ തനിമ വിളിച്ചോതുന്ന ലുക്കിലാണ് താരത്തെ കാണാനായത്.
വിവാഹശേഷം സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും കാവ്യ പങ്കുവെക്കാറുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, ദോസ്ത്, മിഴി രണ്ടിലും, പെരുമഴക്കാലം, റൺവേ, അണ്ണൻ തമ്പി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കാവ്യയുടെ പുതിയ ഓണലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
