Connect with us

Screenima

latest news

പേടിച്ച് പുറത്തിറങ്ങാതായി; സായ് പല്ലവി പറയുന്നു

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ രാമാനായെത്തുമ്പോള്‍ ചിത്രത്തില്‍ സീതയാകുന്നത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക സായ് പല്ലവിയാണ്. തന്റെ അഭിനയ മികവും, ഓഫ് സ്‌ക്രീനിലെ ലാളിത്യവുമൊക്കെ സായ് പല്ലവിയ്ക്ക് ധാരാളം ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അതേസമയം സീതയായുള്ള സായ് പല്ലവിയുടെ കാസ്റ്റിങ് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്.

കഴിഞ്ഞ ദിവസം രാമയണയുടെ ട്രെയിലര്‍ പുറത്ത് വന്ന ശേഷം സായ് പല്ലവി നേരിട്ടത് കടുത്ത അധിക്ഷേപങ്ങളായിരുന്നു. സീതയായി സായ് പല്ലവിയെ അംഗീകരിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. താരത്തെ കടുത്ത ഭാഷില്‍ കടന്നാക്രമിക്കുകയാണ് വിമര്‍ശകര്‍. ഇതിനിടെ സായ് പല്ലവിയുടെ പഴയൊരു അഭിമുഖം ചര്‍ച്ചയായി മാറുകയാണ്. സൗന്ദര്യസങ്കല്‍പ്പത്തെക്കുറിച്ചുള്ള സായ് പല്ലവിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ഓഫ് സ്‌ക്രീനില്‍ മേക്കപ്പ് ഇടാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞത്. മുഖക്കുരുവുള്ളതിന്റെ പേരില്‍ പലരും നേരിടുന്ന പരിഹാസങ്ങളെക്കുറിച്ചും സായ് പല്ലവി സംസാരിച്ചിരുന്നു. സിനിമയിലെത്തിയ ശേഷം താന്‍ എങ്ങനെയാണോ അതുപോലെ ജനങ്ങള്‍ സ്വീകരിച്ചതോടെയാണ് തനിക്ക് സ്വയം അംഗീകരിക്കാന്‍ സാധിച്ചതെന്നും സായ് പല്ലവി പറഞ്ഞിരുന്നു.

മുഖക്കുരുവുള്ളൊരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. എന്നെ ഞാനായി തന്നെ ജനങ്ങള്‍ സ്വീകരിച്ചു. അപ്പോഴാണ് ആത്മവിശ്വാസമാണ് ഏറ്റവും വലിയ സൗന്ദര്യമെന്ന് ഞാനും തിരിച്ചറിഞ്ഞു” എന്നാണ് സായ് പല്ലവി പറഞ്ഞത്. മറ്റൊരു അഭിമുഖത്തില്‍ എല്ലാവരേയും പോലെ താനും മുഖക്കുരുവിന് ക്രീം പ്രയോഗിച്ച് നോക്കിയിട്ടുണ്ടെന്നും സായ് പല്ലവി സമ്മതിക്കുന്നുണ്ട്.

”പ്രേമത്തിന് മുമ്പ്, ഞാനും നൂറ് കണക്കിന് ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് മുഖക്കുരു ഉണ്ടായിരുന്നു. പ്രയാസമായിരുന്നു അക്കാലം. വീട്ടില്‍ നിന്നും പുറത്തിറങ്ങില്ലായിരുന്നു. ആളുകള്‍ എന്റെ കണ്ണുകളിലേക്ക് നോക്കാതെ, മുഖക്കുരുവിലേക്കായിരിക്കും നോക്കുക എന്ന് ചിന്തിച്ച് ഞാന്‍ വീട്ടില്‍ തന്നെയിരിക്കും” എന്നാണ് സായ് പല്ലവി പറയുന്നത്. എന്നാല്‍ പ്രേമത്തിന് ലഭിച്ച പ്രതികരണങ്ങള്‍ തന്റെ കാഴ്ചപ്പാടുകളെ മാറ്റിയെന്നാണ് താരം പറഞ്ഞത്.

”പ്രേമത്തിന് ശേഷം അവര്‍ എന്നെ ഞാനായി തന്നെ അംഗീരിച്ചു. അവര്‍ എന്നെ ഒരുപാടിഷ്ടപ്പെട്ടു. അത് പല കൗമാരക്കാര്‍ക്കും പ്രചോദനമാകുന്നത് ഞാന്‍ കണ്ടു. അത് എന്നെ കൂടുതല്‍ കരുത്തയാക്കി” എന്നാണ് സായ് പല്ലവി പറഞ്ഞത്.

Continue Reading
To Top