Connect with us

Screenima

Gossips

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ‘ഹൃദയം’ സിനിമയുടെ ഒരു ത്രോബാക്ക് ചിത്രം ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. ചിത്രത്തിലെ നായകനായ പ്രണവ് മോഹൻലാലിന്റെ സ്റ്റിലാണ് പോസ്റ്റിലുള്ളത്.

പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കോളജ് കാലഘട്ടത്തിലെ രംഗമാണിത്‌.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃദയം 2022-ലെ ശ്രദ്ധേയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രം തിയറ്ററുകളിലും ഒ.ടി.ടി. റിലീസിനുശേഷവും മികച്ച സ്വീകാര്യത നേടിയിരുന്നു.

Continue Reading
To Top