Gossips
സ്റ്റൈലിഷ് ലുക്ക്; കീർത്തി പാണ്ഡ്യന്റെ പുതിയ ഫോട്ടോഷൂട്ട്
Published on
തമിഴ് നടി കീർത്തി പാണ്ഡ്യന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടൻ അശോക് സെൽവന്റെ ഭാര്യ കൂടിയായ കീർത്തി, ലളിതവും ട്രെൻഡിയുമായ കാഷ്വൽ ഔട്ട്ഫിറ്റിലാണ് ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയത്.
പൂക്കളുടെ ഡിസൈനുള്ള ഓഫ്-വൈറ്റ് ടോപ്പും ഡെനിം ഷോർട്സും ധരിച്ചാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻഡോർ സെറ്റപ്പിൽ പകർത്തിയ ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകരും ഫാഷൻ പ്രേമികളും ഏറ്റെടുത്തുകഴിഞ്ഞു.
“Getting lost in an ideal world where flowers speak my language” എന്ന കുറിപ്പോടെയാണ് കീർത്തി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
