Connect with us

Screenima

latest news

ലവകുശയുടെ രണ്ടാം ഭാഗത്തിന് സാധ്യത

സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കുമെല്ലാം ചുവടുമാറ്റുകയും കയ്യടി നേടുകയും ചെയ്ത നടനാണ് നീരജ് മാധവ്. അഭിനയത്തില്‍ മാത്രമല്ല, റാപ്പ് ഗായകനായും നീരജ് കയ്യടി നേടിയിട്ടുണ്ട്. ഒപ്പം തിരക്കഥയിലും നീരജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നീരജിന്റെ തിരക്കഥയില്‍ 2017 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലവകുശ.

നീരജും അജു വര്‍ഗീസും ഒരുമിച്ചെത്തിയ ചിത്രമാണ് ലവകുശ. ചിത്രം സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. അതേസമയം തിയേറ്ററില്‍ വിജയം നേടിയെങ്കിലും താന്‍ ഉദ്ദേശിച്ചത് പോലെയല്ല ലവകുശ സിനിമായയപ്പോള്‍ വന്നതെന്നാണ് നീരജ് മാധവ് പറയുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് നീരജ് മനസ് തുറന്നത്.

”തിയേറ്ററില്‍ വിജയിച്ചെങ്കിലും റിവ്യു ചെയ്യുന്നവരില്‍ നിന്നും അത്ര വലിയൊരു ഇളക്കം ഉണ്ടാക്കിയിരുന്നില്ല. അതിലെ തമാശയും സിനിമയുടെ അപ്രോച്ചുമെല്ലാം കാലത്തിന് മുമ്പേയുള്ളതായിരുന്നുവെന്നാണ് അജുവേട്ടന്‍ പറയാറുള്ളത്. ഞാന്‍ ഉദ്ദേശിച്ചത് പോലെ എഴുതിയെങ്കിലും പുറത്ത് വന്നത് അങ്ങനെയല്ല. എന്റെ മനസില്‍ കണ്ടിരുന്ന വിഷന്‍ അല്ല സിനിമ പുറത്ത് വന്നപ്പോള്‍. പക്ഷെ അത് ഇഷ്ടപ്പെടുന്നവരും, അതിലെ തമാശ ഇഷ്ടപ്പെടുന്ന വലിയൊരു കമ്യൂണിറ്റി ഉണ്ടെന്ന് ഞാന്‍ ഈയ്യടുത്താണ് മനസിലാക്കിയത്.” നീരജ് പറയുന്നു.

ലവകുശയുടെ രണ്ടാം ഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ചും നീരജ് പറയുന്നുണ്ട്. ”രണ്ടാം ഭാഗം ചെയ്യാമെന്ന് കരുതി തന്നെയാണ് ആ സിനിമ നിര്‍ത്തിയത്. അന്ന് അങ്ങനൊരു ഐഡിയ ഉണ്ടായിരുന്നു. ഇന്നും തള്ളിക്കളയാത്തൊരു സാധ്യതയുണ്ട്. അജുവേട്ടന്‍ ഇടയ്ക്ക് പറയാറുണ്ട്, ഞാന്‍ മെലിയാം നീ എഴുതൂ എന്ന്. ഞാനൊരു കറക്ട് ഐഡിയയില്‍ ലാന്റ് ആയിട്ടില്ല. പറയാന്‍ പറ്റില്ല സംഭവിച്ചേക്കാം” എന്നാണ് നീരജ് പറയുന്നത്.

Continue Reading
To Top