Connect with us

Screenima

latest news

ധനുഷ് രാഷ്ട്രീയത്തിലേക്ക്?

തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. എംജിആറും കരുണാനിധിയും മുതല്‍ വിജയ് വരെ എത്തി നില്‍ക്കുകയാണ് ആ ചരിത്രം. സിനിമാലോകത്തു നിന്നും രാഷ്ട്രീയത്തിന്റെ മണ്ണിലേക്ക് ഇറങ്ങിയപ്പോള്‍ വിജയം കണ്ടവരും കൈ പൊള്ളിയവരുമെല്ലാമുണ്ട്. സൂപ്പര്‍ താരത്തില്‍ നിന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായുള്ള വിജയ് യുടെ യാത്ര പലരേയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്.

വിജയ്ക്ക് പിന്നാലെ തമിഴ് സിനിമയിലെ മറ്റൊരു സൂപ്പര്‍ താരമായ ധനുഷും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഈ ചര്‍ച്ചകളുടെ ഉറവിടം. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.

”ഒരിടത്ത് നിരവധി പേര്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സാധിക്കുന്ന രീതിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അവര്‍ക്ക് വേണ്ടി എന്താണോ നിങ്ങള്‍ക്ക് ചെയ്യാനാവുക അതെല്ലാം ചെയ്യുക. എനിക്ക് നിങ്ങളില്‍ കൂടുതല്‍ അഭിമാനം തോന്നണം. നിങ്ങളത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് ധനുഷ് പറഞ്ഞത്.

Continue Reading
To Top