Connect with us

Screenima

Mareena Kurisingal

latest news

പേളിയ്ക്ക് മറുപടിയുമായി മെറീന മൈക്കിള്‍

വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളി മാണിയുടെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയത്. പേളിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ പേളിയെ ലക്ഷ്യമിട്ടുള്ള നടി മെറീന മൈക്കിളിന്റെ കുറിപ്പും ചര്‍ച്ചയായി മാറുകയാണ്. പേളിയുടെ പേരെടുത്ത് പറയാതെ, എന്നാല്‍ പേളിയെ തന്നെ ലക്ഷ്യം വച്ചുള്ള കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്.

പബ്ലിക് ഫിഗറുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത് ജനങ്ങള്‍ അത് അനുവദിക്കുന്നതിനാലാണ്. ആ സ്വാധീനത്തിനൊപ്പം ഉത്തരവാദിത്തമുണ്ടാകണം. സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍ സംസാരിക്കാന്‍ തീരുമാനിച്ചാല്‍, എതിര്‍പ്പുകളെ കേള്‍ക്കാനും തയ്യാറാകണം. നിങ്ങളെ ചോദ്യം ചെയ്യുന്നവരെ പേരുകള്‍ വിളിക്കുകയോ പരിഹസിക്കുകയോ വ്യക്തിപരമായി ലക്ഷ്യം വെക്കുകയോ ചെയ്യരുത്.

പോസ്റ്റ് ഡിലീറ്റ് ചെയ്തെന്ന് കരുതി എഴുതിയ വാക്കുകള്‍ മായ്ച്ച് കളയാനാകില്ല. വിമര്‍ശകരെ ബ്ലോക്ക് ചെയ്താല്‍ വിമര്‍ശനം ഇല്ലാതാക്കില്ല. പുകഴ്ത്തല്‍ മാത്രം അനുവദിക്കപ്പെടുന്നൊരു എക്കോ ചേംബറാണ് സൃഷ്ടിക്കപ്പെടുക. എല്ലാവരും നിങ്ങളോട് വിയോജിപ്പ് പങ്കുവെക്കുമ്പോള്‍ എത്ര ഉച്ചത്തില്‍ സംസാരിക്കുന്നുവെന്നതല്ല നേതൃത്വം. എങ്ങനെ ശാന്തമായും ആത്മാര്‍ത്ഥമായി നിങ്ങള്‍ എതിര്‍പ്പുകളോട് പ്രതികരിക്കുന്നു എന്നതിലാണ് അത് അളക്കപ്പെടുന്നത് എന്നും താരം പറയുന്നു.

Continue Reading
To Top