Connect with us

Screenima

Asif Ali

latest news

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമ; ആസിഫ് അലി

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ ആസിഫ് അലിയും ദുല്‍ഖര്‍ സല്‍മാനും. വിദ്യാര്‍ത്ഥികളും യുവജനങ്ങളും നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ആസിഫ് അലി പറഞ്ഞത്. ഭിന്നിപ്പിലൂടേയും അക്രമത്തിലൂടേയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരംചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അവര്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും’ എന്നാണ് ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

‘ചില വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോള്‍, മറ്റു ചിലര്‍ എല്ലാം അവസാനിപ്പിക്കാന്‍ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോള്‍ എന്റെ ഹൃദയം കൂടുതല്‍ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

Continue Reading
To Top