Gossips
ഓണത്തിന് സാരി വാങ്ങാൻ പ്ലാനുണ്ടോ? ഗായത്രി അരുണിന്റെ ഈ ലുക്ക് കണ്ടാൽ തീരുമാനം മാറും
Published on
ഓണം അടുത്തെത്തുമ്പോൾ പുതിയ സാരി ഡിസൈനുകളും ഫാഷൻ ട്രെൻഡുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അത്തരത്തിൽ ശ്രദ്ധ നേടുകയാണ് നടി ഗായത്രി അരുണിന്റെ പുതിയ സാരി ലുക്ക്. ഓണത്തിന് എന്ത് ധരിക്കണമെന്ന ആശയക്കുഴപ്പത്തിലുള്ളവർക്ക് മികച്ച ഫാഷൻ ഇൻസ്പിരേഷനാണ് താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ.
ഓഫ്-വൈറ്റ് നിറത്തിലുള്ള ക്ലാസിക് കസവ് സാരിയും അതിനൊത്ത സ്ലീവ്ലെസ് ബ്ലൗസും ധരിച്ചാണ് ഗായത്രി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുല്ലപ്പൂ ചൂടിയ മുടിയും സ്വർണാഭരണങ്ങളും ചേർന്ന സ്റ്റൈൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ആഡംബരത്തിന് പകരം ക്ലാസിക് കേരള സ്റ്റൈലിനാണ് ഗായത്രി പ്രാധാന്യം നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് ഓണാഘോഷത്തിനും ഈ ലുക്ക് എളുപ്പത്തിൽ പരീക്ഷിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം.
