Gossips
കഠിനാധ്വാനത്തിന് ഫലം; പുതിയ ലുക്കിൽ അഞ്ജന രങ്കൻ
Published on
ടെലിവിഷൻ അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഞ്ജന രങ്കൻ വീണ്ടും ശ്രദ്ധ നേടുകയാണ്. കൃത്യമായ വർക്കൗട്ടും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടർന്നതിന്റെ ഫലമായി വന്ന മാറ്റങ്ങളുടെ പുതിയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ജിമ്മിൽ വ്യായാമം ചെയ്യുന്ന നിമിഷങ്ങളും ഫിറ്റ്നസ് യാത്രയിലെ വിവിധ ഘട്ടങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശരീരസൗന്ദര്യം മാത്രമല്ല, ആരോഗ്യകരമായ ജീവിതമാണ് തന്റെ ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ പുതിയ പോസ്റ്റ്.
ടെലിവിഷൻ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ അഞ്ജന, സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
