Gossips
സൺകിസ്ഡ് ; വേദികയുടെ പുതിയ വീഡിയോ
Published on
തെന്നിന്ത്യൻ നടി വേദിക പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകർക്കായി പങ്കുവെച്ചത്.
വെള്ള നിറത്തിലുള്ള സ്റ്റൈലിഷ് സമ്മർ ഡ്രസിൽ പ്രത്യക്ഷപ്പെട്ട വേദിക സൺകിസ്ഡ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ വേദിക, മലയാളത്തിൽ ശൃംഗാരവേലൻ, കസിൻസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പുതിയ വീഡിയോയും ഇതിനകം വൈറലായി മാറിയിരിക്കുകയാണ്.
