Connect with us

Screenima

latest news

ബിജെപിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടികള്‍ തന്നു; ശ്വേത മേനോന്‍

കൊച്ചി: താരസംഘടന ‘അമ്മ’യിലെ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ശ്വേത മേനോന്‍. താനിവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്ത് വരില്ലെന്ന് ശ്വേത പറഞ്ഞു. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്ന ‘പവര്‍ ഗ്രൂപ്പി’നോടാണെന്നും ശ്വേത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പരസ്യ പ്രതികരണങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കിയിരുന്നു. ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്നില്‍ നിര്‍ത്തി എന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിലാണ് ഒരിക്കല്‍ കൂടി ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടി വരുന്നത്.

എന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ‘പവര്‍ ഗ്രൂപ്പി’നോടാണ്. കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവര്‍ എന്നെ അപമാനിച്ചു പുറത്താക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാന്‍ എന്നും ചേര്‍ത്തു പിടിച്ചിട്ടുണ്ട്.

അത് ഒരിക്കലും മാധ്യമശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല. അവരില്‍ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിന് മറുപടി പറയുന്നതിനു പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാന്‍ ഉയര്‍ത്തിയ യഥാര്‍ഥ വിഷയങ്ങള്‍ മറച്ചുവെച്ച് എന്നെക്കുറിച്ചുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്’. – ശ്വേത പറഞ്ഞു.

‘ഇതിനിടയില്‍ എനിക്കെതിരെ ഉയര്‍ത്തുന്ന ചില ആരോപണങ്ങള്‍ക്കും കൂടി മറുപടി പറയട്ടെ. കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടിക്കണക്കിന് രൂപ നല്‍കേണ്ടി വന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.

ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരില്‍ ഒരാളും ഒരിക്കല്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലര്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്’.- ശ്വേത വ്യക്തമാക്കി.

‘അമ്മ’യില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചാരണം നടത്തുന്നവരോടുള്ള എന്റെ അഭ്യര്‍ഥന. മലയാളികള്‍ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്.

ഇതെല്ലാം ഇതുവരെ ഞാന്‍ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയത് കൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ ഞാന്‍ ഉയര്‍ത്തിയ യഥാര്‍ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന ‘അഴിമതി ആരോപണങ്ങള്‍’ പോലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

Continue Reading
To Top