Connect with us

Screenima

latest news

ചീത്ത കമന്റ്‌സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു’; മറുപടിയുമായി അന്ന രാജന്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് അന്ന രേഷ്മ രാജന്‍. താന്‍ പങ്കുവച്ച പുതിയ വിഡിയോയ്ക്ക് മോശം കമന്റ് പോസ്റ്റ് ചെയ്തവര്‍ക്ക് കടുത്ത മറുപടി തന്നെ നല്‍കിയിരിക്കുകയാണ് അന്ന. ”ആകാംക്ഷയില്‍ ഒരു റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ. ചീത്ത കമന്റ്‌സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവര്‍ക്കും.”- എന്നാണ് അന്ന കുറിച്ചിരിക്കുന്നത്.

കടുത്ത അര്‍ജന്റീന ആരാധികയായ അന്ന ടീമിന്റെ ജഴ്‌സി അണിഞ്ഞുള്ള റീല്‍ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കൂടാതെ സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമായുള്ള ഗ്ലാമര്‍ റീലും പോസ്റ്റ് ചെയ്യുകയുണ്ടായി. വലിയ വിമര്‍ശനമാണ് ഈ രണ്ട് വിഡിയോയ്ക്കും നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് കമന്റ് ബോക്‌സ് നടി നീക്കം ചെയ്തു.

അര്‍ജന്റീനയുടെ ജഴ്‌സി ധരിച്ചു കൊണ്ടുള്ള നിരവധി വിഡിയോകള്‍ അന്ന മുന്‍പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ അഭിനയരംഗത്തേക്ക് വന്നത്. ചിത്രത്തിലെ ലിച്ചി എന്ന അന്നയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അഭിനയത്തിന് പുറമേ ഉദ്ഘാടന വേദികളിലും അന്ന സജീവമാണ്.

Continue Reading
To Top