Gossips
ഫൂക്കറ്റ് ബീച്ചിൽ ബേബി ബമ്പുമായി റീബ ജോൺ
Published on
ഗർഭകാലം ആഘോഷമാക്കി നടി റീബ ജോൺ പങ്കുവെച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തായ്‌ലൻഡിലെ ഫൂക്കറ്റിലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഔട്ട്‌ഫിറ്റിൽ ബേബി ബമ്പ് മനോഹരമായി പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
അടുത്തിടെയാണ് ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷവാർത്ത റീബയും ഭർത്താവ് ജോമോനും പങ്കുവെച്ചത്. ഗർഭകാല വിശേഷങ്ങളും യാത്രാ അനുഭവങ്ങളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിടുന്ന താരം, ഇപ്പോൾ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ജേക്കബിന്റെ സ്വർഗരാജ്യം, ഫോർറൻസിക്, രാജാവിന്‍റെ മകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റീബ, മലയാളത്തിന് പുറമെ തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
