Connect with us

Screenima

Mammootty, George Mammootty

latest news

മമ്മൂട്ടിയുടെ ദേശീയ പുരസ്‌കാര നേട്ടം; ഹൃദയം തൊടുന്ന കുറിപ്പുമായി ജോർജ് മമ്മൂട്ടി

മികച്ച നടനുള്ള നാലാം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മമ്മൂട്ടിക്ക് ആശംസകളുമായി ജോർജ് മമ്മൂട്ടി. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്.ഓരോ കഥാപാത്രത്തിനും വേണ്ടി നടത്തുന്ന സമർപ്പണവും കഠിനാധ്വാനവും തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കുറിച്ചു.

‘അഭിനന്ദനങ്ങൾ, മമ്മൂക്ക,ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തിൽ ഭ്രമയുഗവും മമ്മൂക്കയും ചരിത്രത്തിലേക്ക്. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിന് മേക്കപ്പ് ചെയ്യാൻ കഴിഞ്ഞത് എന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നാണ്.ഭ്രമയുഗം എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ യാത്രയുടെ ഭാഗമാകാൻ അവസരം നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’ എന്നും ജോർജ് മമ്മൂട്ടി കുറിപ്പിൽ പറയുന്നു.

മമ്മൂട്ടിയുടെ ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ വിവിധ മേഖലകളിൽ നിന്ന് ആശംസകൾ തുടരുന്നതിനിടെയാണ് ജോർജ് മമ്മൂട്ടിയുടെ ഈ പോസ്റ്റും ശ്രദ്ധ നേടുന്നത്.

Continue Reading
To Top