Categories: GossipsUncategorized

‘സൂര്യ 47’ ചിത്രീകരണം പൂർത്തിയായി; ഇനി ഫസ്റ്റ് ലുക്ക്

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘സൂര്യ 47’-ന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രം ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുകയാണ്. ഫസ്റ്റ് ലുക്കും റിലീസ് സംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ് ആരാധകര്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ജ്യോതിക നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന പൂജാ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് കേരളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി.

ജിത്തു മാധവന്‍ ആദ്യമായി തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രോമാഞ്ചം, ആവേശം എന്നീ വിജയചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന പുതിയ സംരംഭമായതിനാല്‍ സിനിമാപ്രേമികള്‍ക്കും വലിയ പ്രതീക്ഷയാണ്.

ചിത്രത്തില്‍ നസ്രിയ നസീം നായികയായി എത്തുമ്പോള്‍, നസ്ലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണ്‍ വിജയ്, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. തമിഴില്‍ സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ താരനിരയെയും റിലീസ് തീയതിയെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago