Connect with us

Screenima

Varada

Gossips

ഫിറ്റ്നസ് പാതയില്‍ വരദ; ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ വരദ ഫിറ്റ്നസ് പാതയിലേക്ക്. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരം പ്രചോദനപരമായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘ഇത് ഒരു ഫിറ്റ്നസ് യാത്ര മാത്രമല്ല. ഞാന്‍ എനിക്ക് തന്ന വാഗ്ദാനമാണ്. ഓരോ വര്‍ക്ക്ഔട്ടും, ഓരോ ആരോഗ്യകരമായ തിരഞ്ഞെടുപ്പും, ഓരോ ചെറിയ വിജയവും വിലപ്പെട്ടതാണ്. കൂടുതല്‍ കരുത്തുള്ളതും ആരോഗ്യമുള്ളതും സന്തോഷമുള്ളതുമായ ഒരാളായി മാറാനുള്ള യാത്രയാണിത്,’- എന്നാണ് വരദ കുറിച്ചത്.

നിരവധി പേര്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് കമന്റുകളുമായി എത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വരദ അഭിനയ വിശേഷങ്ങള്‍ക്കൊപ്പം വ്യക്തിജീവിതത്തിലെയും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

Continue Reading
To Top