latest news
സ്റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍
Published on
മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചത്. കറുപ്പ് നിറത്തിലുള്ള ക്രോപ്പ് ടോപ്പും പ്രിന്റഡ് ലോങ് സ്കര്‍ട്ടും അണിഞ്ഞുള്ള സ്റ്റൈലിഷ് ലുക്കിലാണ് സരയുവിനെ കാണാനായത്.
ലളിതമായ മേക്കപ്പും ഇളം പുഞ്ചിരിയും ചേര്‍ന്ന ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ടെലിവിഷനിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ സരയു പിന്നീട് മലയാള സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അഭിനയത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ പുതിയ ഫോട്ടോഷൂട്ടുകളും ജീവിതത്തിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
