Gossips
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു
Published on
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. കൊച്ചുമകള്‍ അപ്‌സര വിദ്യുലയാണ് ഇക്കാര്യം അറിയിച്ചത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയിലെത്തിച്ചു. വൈകീട്ട് 7.30 ഓടെ മരണം സംഭിച്ചു.
കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്‌സര അഭ്യര്‍ഥിച്ചു.
ആന്ധ്രപ്രദേശ് സ്വദേശിയായ എസ്. ജാനകി എസ്. ജാനകി 17 ഭാഷകളില്‍ പാടിയിട്ടുണ്ട്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമായി
