Connect with us

Screenima

latest news

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു സുധി. കാന്‍സര്‍ ബാധിതയായ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകനെ വളര്‍ത്താനുള്ള അവകാശം തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കുമാണെന്നാണ് രേണു സുധി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം. ഇനി തനിക്ക് 5 കീമോകളുണ്ടെന്നും ഒരു കീമോയ്ക്ക് 2 ലക്ഷത്തിന്റെ മരുന്നാണ് വേണ്ടതെന്നും രേണു വെളിപ്പെടുത്തി. ആ വാക്കുകളിലേക്ക്:

ഞാന്‍ എഴുന്നേല്‍ക്കാന്‍ പാടില്ല, ഞാന്‍ മരിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേര്‍ ഉണ്ടെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി. എന്ത് വിഡിയോ ഇട്ടാലും, അവള്‍ കാന്‍സര്‍ രോഗിയല്ലേ സന്തോഷിക്കട്ടെ എന്നല്ല പറയുന്നത്. അവള്‍ എന്താണ് മരിക്കാത്തത് എന്നാണ് ചോദിക്കുന്നത്. അവരോടൊന്നും എനിക്കൊന്നും പറയാനില്ല. മനുഷ്യരാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഉള്ളകാലം ആരേയും ദ്രോഹിക്കാതെ ജീവിക്കുക.

ഞാനൊരു നീക്കം അറിഞ്ഞു. അത് ആരുടെയാണെന്നോ പേരോ ഞാന്‍ പറയുന്നില്ല. അതെന്നെ വളരെയധികം ദുഖത്തിലാഴ്ത്തി. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ സാധാരണ കാന്‍സര്‍ അല്ല എനിക്ക്. കുറച്ച് ഡിഫിക്കള്‍ട്ട് ആണ്. പിക് ലൈന്‍ ഹാര്‍ട്ടിലാണ്. ഇത് വെറുതെ കുത്തിയിട്ടതല്ല. ഇത്ര വലിയൊരു മാരക അസുഖത്തെ വച്ച് കള്ളം പറയില്ല.

എന്റെ കുഞ്ഞ് റിതപ്പന്റെ അവകാശം എന്നില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ അറിഞ്ഞു. എനിക്ക് ഇനി ആകെയുള്ളത് എന്റെ കുഞ്ഞാണ്. അവന്റെ അമ്മ ഞാനാണ്. അവനെ എന്നില്‍ നിന്നും അകറ്റാന്‍ നോക്കുന്നത് അറിഞ്ഞു. ഞാന്‍ മരിക്കും എന്ന് വിധിയെഴുതുന്ന കുറച്ചുപേര്‍ എനിക്ക് ചുറ്റുമുണ്ട്. അവരുമായി കൂടിച്ചേര്‍ന്നാണ് നീക്കങ്ങള്‍. ഞാനത് ഇന്ന് രാവിലെയാണ് അറിയുന്നത്. എനിക്കത് വളരെ വിഷമമുണ്ടാക്കി.

ഞാന്‍ മരിക്കും, അച്ഛന്‍ മരിച്ചു പോയി,അതിനാല്‍ അവകാശം ഞങ്ങള്‍ക്ക് വേണമെന്ന് ഒരു കൂട്ടര്‍ പറയുന്നു. ആരാണെന്നോ എന്താണെന്നോ ഞാന്‍ പറയുന്നില്ല. ആരേയും കുറ്റപ്പെടുത്താനല്ല ഈ വിഡിയോ. എനിക്ക് ആകെയുള്ളത് എന്റെ കുഞ്ഞാണ്. അവനേയും കൂടെ എന്നില്‍ നിന്നും അകറ്റിയാല്‍ പിന്നെ ഞാനില്ല.

അതവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍. കാന്‍സര്‍ 4ഠഒ സ്റ്റേജ് ബാധിതയായ ഞാന്‍ മരിച്ചാല്‍ എന്റെ മകന്‍ റിതുല്‍ ദാസിന്റെ (റിതപ്പന്‍ ) പൂര്‍ണ അവകാശം എന്റെ അച്ഛന്‍ തങ്കച്ചന്‍ പി ജി, അമ്മ കുഞ്ഞുജമ്മ തങ്കച്ചന്‍, ചേച്ചി രമ്യ ലിബു, സഹോദരീ ഭര്‍ത്താവ് ലിബു എന്നിവര്‍ക്ക് മാത്രം. ഇവരെ മാത്രമെ ഞാന്‍ എന്റെ കുഞ്ഞിനെ ഏല്‍പ്പിക്കൂ. വേറെ ആരെയും എനിക്ക് വിശ്വാസം ഇല്ല. പൊതുസമൂഹത്തോട് അക്കാര്യം ഞാന്‍ പറയുകയാണ് രേണു പറഞ്ഞു.

Continue Reading
To Top