Gossips
5 കോടി ബജറ്റില്‍ മോഹന്‍ലാല്‍ ചിത്രം! അന്ന് നിര്‍മാതാവിന് കിട്ടിയത് കോടികള്‍
Published on
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ റിലീസായി വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. മോഹന്‍ലാല്‍ ഉള്‍പ്പെടെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്. ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. 2007 എപ്രിലില്‍ 6 -നാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. 5 കോടി ബജറ്റില്‍ നിര്‍മ്മിച്ച ഛോട്ടാ മുംബൈ മികച്ച വിജയം നേടി.
11.2 കോടി രൂപയാണ് ചിത്രം നിര്‍മാതാവിന് നേടിക്കൊടുത്തത്.
ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് മണിയന്‍പിള്ള രാജു അന്ന് പറഞ്ഞത്.ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.
സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി താരനിര ചിത്രത്തിന്റെ ഭാഗമായി.
