Connect with us

Screenima

swathi reddy 4

latest news

രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി

ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായിക. തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സ്വാതി. താന്‍ വിവാഹിതയായെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് സ്വാതി റെഡ്ഡി.

ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ട് കഴിഞ്ഞ ദിവസമാണ് താരം തന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. സ്വാതി നായികയായ മന്ത് ഓഫ് മധു എന്ന സിനിമയുടെ സംവിധായകന്‍ കൂടിയായ ശ്രീകാന്ത് നഗോതിയാണ് വരന്‍. സ്വാതിയുടെ രണ്ടാം വിവാഹമാണിത്. വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്.

ഹിച്ച്ഡ് എന്ന കുറിപ്പോടെ വിവാഹത്തില്‍ നിന്നുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു ഇരുവരും. വിവാഹത്തിന്റെ പൂജ നടക്കുമ്പോള്‍ പരസ്പരം കൈ കോര്‍ത്തിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വിലയിരുത്തുന്നത്. പിന്നാലെ തന്നെ ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെത്തിയിട്ടുണ്ട്. ശ്രേയ ധന്വന്തരി, ജ്വാല ഗുട്ട, ലക്ഷ്മി റെഡ്ഡി, നന്ദിനി റെഡ്ഡി, തുടങ്ങിയവര്‍ ആശംസകളുമായെത്തിയി്ടുണ്ട്.

നേരത്തെ 2018 ലാണ് സ്വാതിയുടെ ആദ്യ വിവാഹം നടക്കുന്നത്. മലയാളി പൈലറ്റായ വികാസ് വസുവായിരുന്നു വരന്‍. എന്നാല്‍ 2023 ഓടെ ഇരുവരും പിരിഞ്ഞതായി വാര്‍ത്തകള്‍ പുറത്തു വന്നു. വിവാഹ മോചന വാര്‍ത്തകളോട് താരം പ്രതികരിച്ചിരുന്നില്ല. വിവാഹ മോചനവും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വളരെ സ്വകാര്യമായിട്ടാണ് ഇരുവരും വിവാഹമോചിതരായത്. അതുകൊണ്ട് തന്നെ രണ്ടാമതും വിവാഹിതയായെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരിക്കുകയാണ്.

Continue Reading
To Top