Gossips
‘പള്ളിച്ചട്ടമ്പി’യിലെ ടൊവിനോയുടെ അമ്മ; ശ്രുതി ഭദ്രയുടെ പുതിയ ലുക്ക് ശ്രദ്ധ നേടുന്നു
Published on
മലയാള സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ് നടി ശ്രുതി ഭദ്ര. മൈക്രോബയോളജിസ്റ്റുമായ ശ്രുതി സിനിമയുടെ വഴിയാണ് തിരഞ്ഞെടുത്തത്. ഹിക്വിറ്റ, വാനവന്‍, യുകെഒകെ (UKOK), പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 2.86 ലക്ഷം ഫോളോവേഴ്സുള്ള ശ്രുതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബ്രൗണ്‍ ഷര്‍ട്ടും ചെക്ക് ഡിസൈനിലുള്ള സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണാനായത്. ലളിതമായ മേക്കപ്പിലാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
അഭിനയത്തിനൊപ്പം യാത്ര വിശേഷങ്ങളും ശ്രുതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്.
