Connect with us

Screenima

latest news

പൃഥ്വിരാജ്-പാർവതി ത്രില്ലർ ‘ഐ, നോബഡി’ ഇന്ന് തിയേറ്ററുകളിൽ


പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ഐ നോബഡി ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രോജക്ടുകളിലൊന്നാണ് ഐ, നോബഡി. ഒരു ഹൈസ്റ്റ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വ്യത്യസ്ത പശ്ചാത്തലവും ത്രസിപ്പിക്കുന്ന അവതരണ ശൈലിയുമാണ് മറ്റൊരു ആകര്‍ഷണം.

റോഷാക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീറിന്റെ പുതിയ സിന്മകൂടിയാണിത്.
എന്ന് നിന്റെ മൊയ്തീന്‍, കൂടെ എന്നീ ചിത്രങ്ങള്‍ക്കുശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഐ, നോബഡിക്കുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററില്‍ പാര്‍വതിയുടെ പേര് ആദ്യം പ്രത്യക്ഷപ്പെട്ടതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

Continue Reading
To Top