latest news
ഞാന്‍ ക്ഷമ ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ജയം രവി
നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ നടന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം. വിവാഹമോചനം ലഭിക്കാതെ താന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നും രവി മോഹന്‍ പറഞ്ഞു. എന്നാല്‍ അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞതാണെന്നും താന്‍ സിനിമയിലേക്ക് തിരിച്ച് വരുമെന്നും രവി മോഹന്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ താന്‍ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണെന്നും തന്നെ പിന്തുണച്ച എല്ലാവരോടും സ്‌നേഹവും നന്ദിയുമുണ്ടെന്നും പറയുകയാണ് രവി മോഹന്‍. തന്റെ തുറന്നുപറച്ചിലിന് പിന്നാലെ മാനസികാരോ?ഗ്യത്തെക്കുറിച്ച് ഒരുപാട് പേര്‍ തുറന്നു പറയാന്‍ തുടങ്ങിയെന്നും അതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഎഫ്ഡബ്ല്യൂ അവാര്‍ഡ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ നന്നായി ഇരിക്കുന്നു. ഈ വര്‍ഷം എനിക്ക് 46 വയസ് തികയുകയാണ്. അതില്‍ 23 വര്‍ഷവും, എന്റെ ജീവിതത്തിന്റെ പകുതിയും, ഞാന്‍ സിനിമയിലാണ്. എന്നിരുന്നാലും, ഞാന്‍ ചെയ്ത ഒരു ചെറിയ തെറ്റ് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. വ്യക്തിജീവിതവും സിനിമാ ജീവിതവും ഫിഫ്റ്റി – ഫിഫ്റ്റി ആയി ഇരുന്നപ്പോള്‍, ഞാന്‍ വ്യക്തി ജീവിതത്തില്‍ ഒരു ശതമാനം കുറച്ച് ഇമോഷണല്‍ ആയി പോയി.
അതിനുശേഷം, നിങ്ങള്‍ എനിക്ക് നല്‍കിയ വിശ്വാസം. സിനിമയിലുള്ള ഓരോരുത്തരും എന്നോട് പറഞ്ഞു, ‘നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. പക്ഷേ, സിനിമാ മേഖലയില്‍ ഉണ്ടാകില്ല എന്ന് മാത്രം പറയരുത് എന്ന്. അന്ന് മുതല്‍ ഇന്ന് വരെ, അവര്‍ പറഞ്ഞത് ഒരു വേദവാക്യമായി എടുത്ത് ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സിനിമാ മേഖലയെയും, നിങ്ങളെയും, എന്നെ സ്‌നേഹിക്കുന്ന ആരാധകരെയും ഞാന്‍ ഒരിക്കലും ഇനി വഞ്ചിക്കില്ല.