latest news
പ്രണയത്തിന് സാഫല്യം; ഗൗതമിന്റെ കൈപിടിച്ച് നടി വി.എസ്. സൗമ്യ
Published on
നടി വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ ഗൗതമാണ് വരന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ താരമാണ് സൗമ്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വര്‍ഷങ്ങളായുളള പ്രണയത്തിനൊടുവിലാണ് സൗമ്യ വിവാഹിതയായത്. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പോള്‍വാട്ടില്‍ ദേശീയതല നേട്ടങ്ങള്‍ സ്വന്തമാക്കിയ സൗമ്യ കോഴിക്കോട് സ്വദേശിയാണ്. സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും സൗമ്യയെ കാണാം.
