Connect with us

Screenima

Tridha Choudhury

Gossips

ഗ്ലാമര്‍ രംഗങ്ങള്‍ വില്ലനായി; വിവാഹത്തില്‍ നിന്നും കാമുകന്‍ പന്‍മാറിയെന്ന് നടി ത്രിധ ചൗധരി

വെബ് സീരീസില്‍ ബോബി ഡിയോളിനൊപ്പമുള്ള ബോള്‍ഡ് രംഗങ്ങളില്‍ നടി ത്രിധ ചൗധരി അഭിനിയിച്ചിരുന്നു. ഇത് നടിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ത്രിധ ചൗധരിയും കാമുകനും തമ്മില്‍ വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
ചിത്രീകരണത്തിനിടെ തന്റെ കാമുകന്‍ സംവിധായകന്‍ പ്രകാശ് ഝായെ കണ്ട് പല രംഗങ്ങളിലും മാറ്റം വരുത്താന്‍ നിര്‍ബന്ധിച്ചതായി താരം ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി.

സീരീസിലെ ബോള്‍ഡ് രംഗങ്ങളില്‍ അസ്വസ്ഥനായ കാമുകന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും സംവിധായകന്‍ പ്രകാശ് ഝായെയും നേരിട്ട് പോയി കണ്ടിരുന്നതായി ത്രിധ വെളിപ്പെടുത്തി. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയായതിനാല്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ചില രംഗങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറായെങ്കിലും, ത്രിധയുടെ പ്രൊഫഷണല്‍ ജീവിതത്തെ അംഗീകരിക്കാന്‍ പങ്കാളിക്ക് ആയില്ല. ഒടുവില്‍ ബന്ധം വേര്‍പിരിയലിലേക്ക് എത്തി.

ഇത്തരം കിടപ്പറ രംഗങ്ങള്‍ കഥയുടെ ആവശ്യകത മാത്രമാണെന്നും ഒരു അഭിനേത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ് സ്‌ക്രീനില്‍ നിറവേറ്റിയതെന്നും നടി ത്രിധ ചൗധരിയും പറഞ്ഞു.

Continue Reading
To Top