latest news
എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ്; തുറന്ന് പറഞ്ഞ് രേണു
ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ആളാണ് രേണു സുധി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തിയതിന് പിന്നാലെ പരിസഹിച്ചവര്‍ തന്നെ അവര്‍ക്ക് വേണ്ടി ആശ്വാസവാക്കുകളുമായി എത്തി. എന്നാല്‍ കഴിഞ്ഞ ദിവസം കിച്ചു സുധി നടത്തിയ ചില വെളിപ്പെടുത്തലും പിന്നാലെ രേണു നല്‍കിയ മറുപടിയും വീണ്ടും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഒന്നും അറിയാതെയാണ് തന്നെ സോഷ്യല്‍ മീഡിയയില്‍ പലരും കുറ്റപ്പെടുത്തുന്നതെന്ന് പറയുകയാണ് രേണു സുധി.
കാന്‍സര്‍ രോ?ഗിയായ താന്‍ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോന്ന് ചോദിച്ച രേണു, തന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും കുറ്റപ്പെടുത്തുന്നവര്‍ക്ക് അറിയില്ലെന്നും പറഞ്ഞു. നിങ്ങളെല്ലാവരും കരുതുമ്പോലെ അല്ല തന്റെ അസുഖമെന്നും രേണു പറയുന്നുണ്ട്. കിച്ചുവിനുള്ള മറുപടി വീഡിയോയിലാണ് രേണുവിന്റെ പ്രതികരണം.
‘കാന്‍സര്‍ രോഗിയായ എന്റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്‌സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത് മാത്രമല്ല എന്റെ അസുഖം. എന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും നിങ്ങള്‍ക്ക് അറിയില്ല. അതൊന്നും അറിയാതെയാണ് സോഷ്യല്‍ മീഡിയയില്‍ കിടന്ന് എന്നെ കുറ്റപ്പെടുത്തുന്നത്’, എന്നായിരുന്നു രേണുവിന്റെ വാക്കുകള്‍.
