Connect with us

Screenima

Oru Vadakkan Selfie

Gossips

ലാഭവിഹിതവുമായി നിര്‍മാതാവ് വീട്ടിലെത്തി, ഒരു വടക്കന്‍ സെല്‍ഫി’ കഥയുമായി വിനീത് ശ്രീനിവാസന്‍

മലയാള സിനിമയെ ഒരുകാലത്ത് കേരത്തിന്റെ വടക്കോട്ട് കൂട്ടികൊണ്ടുപോയ നിവിന്‍ പോളി ചിത്രമാണ് ‘ഒരു വടക്കന്‍ സെല്‍ഫി’. വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ സിനിമ ജി. പ്രജിത്താണ് സംവിധാനം ചെയ്ത്. 2015-ലാണ് തിയേറ്ററുകളില്‍ സിനിമ എത്തിയത്. ഇപ്പോഴിതാ ഈ
കാമഡി ത്രില്ലര്‍ ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി എത്തിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

സിനിമ വലിയ വിജയമായപ്പോള്‍ അതിന്റെ നിര്‍മാതാവ് ലാഭവിഹിതവുമായി വീട്ടില്‍ വന്നെന്നും ആദ്യമായാണ് അത്രയും വലിയൊരു പ്രതിഫലം തനിക്ക് ലഭിച്ചതെന്നും താരം പറയുന്നു.

‘വടക്കന്‍ സെല്‍ഫി ഞാന്‍ എഴുതുകയും അഭിനയിക്കുകയും ചെയ്ത ചിത്രമാണ്. സിനിമ വലിയ വിജയമായപ്പോള്‍ അതിന്റെ നിര്‍മാതാവ് വിനോദേട്ടന്‍ എന്റെ വീട്ടില്‍ വന്നു. സിനിമയില്‍ നിന്ന് കിട്ടിയ ഒരു ലാഭവിഹിതം എനിക്ക് തരാന്‍ തീരുമാനിച്ചതായി പറഞ്ഞു. ആദ്യം എനിക്കത് സ്വീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നി. കാരണം ഒരു ശമ്പളക്കാരന്‍ എന്ന രീതിയിലാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എനിക്ക് ആദ്യമായി അത്രയും വലിയൊരു പ്രതിഫലം തരുന്നതും വിനോദേട്ടനാണ്,’ വിനീത് പറഞ്ഞു

Continue Reading
To Top